ADVERTISEMENT

കണ്ണപുരം ∙ ബാങ്കിൽ പണയം വച്ച സ്വർണം എടുക്കാൻ 10 ലക്ഷം രൂപ വാങ്ങി പകരം സ്വർണം നൽകാതെ ജ്വല്ലറി ഉടമയെ കബളിപ്പിച്ച യുവതിയടക്കം 4 പേരെ കണ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഉളിയിൽ സ്വദേശിനി പടിക്കച്ചാലിലെ റഹിയാനത്ത് (33), ഭർത്താവ് റഫീഖ്(39), വെളിയമ്പ്ര പിആർ നഗറിലെ അബ്ദുൽ റസാഖ്(39), പുതിയങ്ങാടിയിലെ മുഹമ്മദ് റാഫി (60) എന്നിവരാണ് പൊലീസ് പിടിയിലായത്. 14 ലക്ഷം രൂപ കബളിപ്പിച്ചെന്ന കേസിൽ മട്ടന്നൂർ പൊലീസ് പിടിയിലായ പ്രതികളെയാണ് കണ്ണപുരം പൊലീസ് കസ്റ്റഡിയി‍ൽ വാങ്ങിയത്. ഇവർ സഞ്ചരിച്ച വാടക കാറും, മുഹമ്മദ് റാഫിയുടെ വീട്ടിൽ നിന്നും പണവും കണ്ടെടുത്തിരുന്നു. കണ്ണപുരം എസ്ഐ റഷീദ് നാറാത്തും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. 

ജ്വല്ലറി ഉടമ കെ.കണ്ണപുരത്തെ ടി.വി.ലക്ഷ്മണനിൽ നിന്നും പണത്തിനു പകരം പണയ സ്വർണം നൽകാമെന്നു പറഞ്ഞു കബളിപ്പിച്ചെന്ന പരാതിയിലാണ് കേസെടുത്തത്. പ്രതികൾ ചെറുകുന്ന് അർബൻ ബാങ്കിൽ പണയം വച്ച സ്വർണാഭരണങ്ങൾ ലേലത്തിനു വച്ചെന്ന് അറിയിച്ചു തിരിച്ചെടുക്കാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ടു തന്ത്രപൂർവം ജ്വല്ലറി ഉടമയെ വിശ്വസിപ്പിച്ചു. സ്വർണാഭരണങ്ങൾ തരാമെന്നു വിശ്വസിപ്പിച്ചു. മുഹമ്മദ് റാഫി മുഖേനയാണ് പണം തട്ടിയെടുക്കാൻ സഹായം തേടിയത്. വിവിധയിടങ്ങളിൽ നിന്നും സംഘം ചേർന്നു ഇവർ ലക്ഷക്കണക്കിനു രൂപ കൈക്കലാക്കിയെങ്കിലും കബളിപ്പിക്കപ്പെട്ട പലരും പൊലീസിൽ പരാതി നൽകാൻ ശ്രമിച്ചില്ലെന്നാണറിയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com