ADVERTISEMENT

കണ്ണൂർ ∙ കുവൈത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച, ജില്ലയിലെ 3 പേരുടെയും വീട്ടിലെത്തി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ബന്ധുക്കൾക്കു സഹായധനം കൈമാറി. മഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5 ലക്ഷം രൂപയും നോർക്ക സമാഹരിച്ച 9 ലക്ഷവും ചേർത്ത്  14 ലക്ഷം രൂപ വീതമാണ് ഓരോ കുടുംബത്തിനും നൽകിയത്.നോർക്ക വൈസ് ചെയർമാൻ എം.എ.യൂസഫലി 5 ലക്ഷം രൂപയും ഡയറക്ടർ രവി പിള്ള രണ്ട് 2 ലക്ഷം രൂപയും ലോകകേരള സഭാംഗവും ഫൊക്കാന പ്രസിഡന്റുമായ ബാബു സ്റ്റീഫൻ 2 ലക്ഷം രൂപയുമാണ് നോർക്ക മുഖേന സഹായമായി നൽകിയത്. 

ധർമടത്ത് വിശ്വാസ് കൃഷ്ണന്റെ കുടുംബത്തിനുള്ള സഹായം അമ്മ കെ.ഹേമലത, ഭാര്യ പൂജ എം രമേഷ്, മകൻ ദൈവിക് വിശ്വാസ് എന്നിവർ കൈപ്പറ്റി.  കുറുവയിൽ അനീഷ്‌കുമാറിന്റെ കുടുംബത്തനുള്ള സഹായം അമ്മ പി. സതി, ഭാര്യ പി.കെ.സന്ധ്യ, മക്കൾ അശ്വിൻ അനീഷ്, അദിശ് അനീഷ് എന്നിവർ ഏറ്റുവാങ്ങി.  കൗൺസിലർ കെ.എൻ.മിനി, സ്പെഷൽ  വില്ലേജ് ഓഫിസർ ഇ.പി.ജലജ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. പെരിങ്ങോം വയക്കരയിലെ കെ. നിധിന്റെ കുടുംബത്തിനുള്ള സഹായം  പിതാവ് ലക്ഷ്മണൻ കൂത്തൂരിനു കൈമാറി. നിധിന്റെ സഹോദരൻ കെ.നിജിൻ,  ഡപ്യൂട്ടി തഹസിൽദാർ കെ.കെ. ശശി, വില്ലേജ് ഓഫിസർ ഹരികൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് വി.എ ഉണ്ണിക്കൃഷ്ണൻ, വൈസ് പ്രസിഡന്റ് ബിന്ദു രാജൻകുട്ടി, വാർഡ് മെംബർ സുഗന്ധി എന്നിവർ പങ്കെടുത്തു. 

ദൈവികിന് ചിത്രം വരച്ചു നൽകി കടന്നപ്പള്ളി 
ധർമടത്ത് വിശ്വാസിന്റെ വീട്ടിലെത്തിയ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വിശ്വാസിന്റെ ഭാര്യയ്ക്കും മകനുമൊപ്പം ഏറെ നേരം ചെലവഴിച്ചു. ്ത് നോട്ട് പുസ്തകം എടുത്തു വിശ്വാസിന്റെ മകൻ ദൈവികിന് മഹാത്മാ ഗാന്ധിയുടെയും പൂമ്പാറ്റയുടെയും ചിത്രങ്ങൾ വരച്ചു നൽകി. കലക്ടർ അരുൺ കെ.വിജയൻ, എഡിഎം കെ. നവീൻ ബാബു, തഹസിൽദാർ സി.പി. മണി, പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ. രവി, വൈസ് പ്രസിഡന്റ് കെ. ഷീജ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, നോർക്ക റൂട്സ് മാനേജർ സി.രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com