കണ്ണൂർ ജില്ലയിൽ ഇന്ന് (07-07-2024); അറിയാൻ, ഓർക്കാൻ

Mail This Article
സെന്റാക് പ്രവേശന നടപടികൾനിർത്തിവച്ചു; മാഹി ∙ പുതുച്ചേരി സർക്കാരിന്റെ ഉന്നതസാങ്കേതിക വിദ്യാഭ്യാസ കേന്ദ്രീകൃത അഡ്മിഷൻ കമ്മിറ്റി (സെന്റാക്) പ്രവേശന പ്രക്രിയകൾ താൽക്കാലികമായി നിർത്തിവച്ചു. മദ്രാസ് ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് നിരോധനം.
ശുദ്ധജലവിതരണം മുടങ്ങും
∙ അഞ്ചരക്കണ്ടി, പെരളശ്ശേരി ശുദ്ധജല പദ്ധതിയുടെ പരിധിയിലുള്ള പെരളശ്ശേരി, കടമ്പൂർ, മുഴപ്പിലങ്ങാട്, ചെമ്പിലോട്, പിണറായി, അഞ്ചരക്കണ്ടി, വേങ്ങാട്, എരഞ്ഞോളി, കതിരൂർ എന്നീ പഞ്ചായത്തുകളിലും കണ്ണൂർ കോർപറേഷൻ പരിധിയിലുള്ള ചേലോറ സോണിലും 8, 9 തീയതികളിൽ ശുദ്ധജല വിതരണം പൂർണമായും തടസ്സപ്പെടുമെന്ന് കേരള വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്‌സി. എൻജിനീയർ അറിയിച്ചു. ഫോൺ: 0497 2828586.
തലശ്ശേരി ∙ അമൃത് പ്രവൃത്തിയുടെ ഭാഗമായി കൂത്തുപറമ്പ് മുനിസിപ്പാലിറ്റി പരിധിയിൽ പ്രവൃത്തി നടക്കുന്നതിനാൽ നാളെയും 10നും 12നും കൂത്തുപറമ്പ് നഗരസഭ പരിധിയിൽ ശുദ്ധജല വിതരണം പൂർണമായും തടസ്സപ്പെടുമെന്നു ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ഹൈപ്പോ സൊലൂഷൻ:ക്വട്ടേഷൻ ക്ഷണിച്ചു
തലശ്ശേരി∙ ജനറൽ ആശുപത്രിയിൽ ഉപയോഗ ശേഷമുള്ള 260 ലീറ്റർ ഹൈപ്പോസൊലൂഷൻ വില കൊടുത്ത് നീക്കം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ആശുപത്രി സൂപ്രണ്ടിന്റെ പേരിൽ 12ന് 11 മണിക്കകം ഓഫിസിൽ ലഭിക്കണം.
അധ്യാപക ഒഴിവ്
തലശ്ശേരി∙ കേന്ദ്രീയ വിദ്യാലയത്തിൽ താൽക്കാലിക ഒഴിവിലേക്ക് മലയാളം ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. ഒൻപതിനകം അപേക്ഷിക്കണം. അപേക്ഷാഫോം വിദ്യാലയ വെബ്സൈറ്റിൽ ലഭിക്കും. https://thalessery.kvs.ac.in ഫോൺ: 0490 2348215.
ബിരുദ പ്രവേശനം
ചെണ്ടയാട്∙ മഹാത്മഗാന്ധി ആർട്സ് ആൻഡ് സയൻസ് കോളജിൽ ബിഎസ്‍സി കംപ്യൂട്ടർ സയൻസ്, ബികോം വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ, ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെന്റ് കോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഒൻപതിന് 11ന് കോളജ് ഓഫിസിൽ എത്തണം. 9995121102
അപേക്ഷ ക്ഷണിച്ചു
ചപ്പാരപ്പടവ്∙ പഞ്ചായത്തിൽ 2024-25 വാർഷിക പദ്ധതിയിൽ വ്യക്തിഗത പദ്ധതിക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമുകൾ പഞ്ചായത്ത് അംഗങ്ങളിൽ നിന്നും പഞ്ചായത്ത് ഓഫിസ് നിന്നും ലഭിക്കുന്നതാണ്. അപേക്ഷ തിരികെ ലഭിക്കാനുള്ള അവസാന തീയതി 10.