അസൗകര്യങ്ങളിൽ വീർപ്പുമുട്ടി പുതിയങ്ങാടി ഗവ. ഹോമിയോ ഡിസ്പെൻസറി
Mail This Article
പഴയങ്ങാടി∙ മാടായി പഞ്ചായത്തിന് കീഴിലുളള പുതിയങ്ങാടിയിൽ പ്രവർത്തിച്ച് വരുന്ന ഗവ.ഹോമിയോ ഡിസ്പെൻസറിക്ക് വേണം സൗകര്യമുളള കെട്ടിടം. നിലവിൽ പുതിയങ്ങാടി കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ കെട്ടിടത്തിലെ ഒരു മുറിയാണ് ഹോമിയോ ഡിസ്പെൻസറി പ്രവർത്തിച്ചു വരുന്നത്. ദിവസേന നൂറിലേറെ പേർ ഇവിടെ ചികിത്സയ്ക്ക് എത്തുന്നുണ്ട്. എന്നാൽ അസൗകര്യത്താൽ വീർപ്പുമുട്ടിയാണ് ഡിസ്പെൻസറിയുടെ പ്രവർത്തനം. ഡിസ്പെൻസറിയിൽ എത്തുന്നവർക്ക് ആവശ്യത്തിന് ഇരിപ്പിട സൗകര്യം ഇല്ല.
കെട്ടിടത്തോട് ചേർന്ന് ടാർപായ വലിച്ച് കെട്ടിയ ഭാഗത്താണ് ഇവിടെ എത്തുന്നവർ നിൽക്കേണ്ടത്. മഴയാത്താണെങ്കിൽ ടാർപായയും ചോർന്നൊലിക്കുന്ന അവസ്ഥയാണ്. കൂടാതെ വെളളക്കെട്ടും. കെട്ടിടത്തിന് സമീപത്തെ മതിലും ഏത് സമയവും ഇടിഞ്ഞ് വീഴാറായ അവസ്ഥയാണ്. വൈദ്യുതി ബന്ധം നിലച്ചാൽ ഇരുട്ടിലാകും പരിശോധന മുറിയും ഫാർമസിയും. ഇവിടത്തെ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ മാടായി പഞ്ചായത്ത് അധികൃതരോട് ഒട്ടേറെ തവണ പറഞ്ഞിട്ടും വേണ്ട നടപടി എടുക്കുന്നില്ലെന്നാണ് ആക്ഷേപം.