കണ്ണൂർ സർവകലാശാല: തുടർച്ചയായി 25ാം വർഷവും എസ്എഫ്ഐ തന്നെ

Mail This Article
കണ്ണൂർ ∙ സർവകലാശാലാ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും എസ്എഫ്ഐക്കു ജയം. 5 ജനറൽ സീറ്റുകളും 3 ജില്ലാ എക്സിക്യൂട്ടീവ് സ്ഥാനങ്ങളും എസ്എഫ്ഐ നേടി. ചെയർപഴ്സനായി മാങ്ങാട്ടുപറമ്പ് ക്യാംപസിലെ കെ.ആര്യയെ തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായി ഉദുമ ഗവ.കോളജിലെ പി.എൻ.പ്രവിഷ ജയിച്ചു ജയിച്ചു. മുന്നാട് പീപ്പിൾസ് കോളജിലെ കെ.ആതിരയാണ് വൈസ് ചെയർപഴ്സൻ.
ലേഡി വൈസ് ചെയർപഴ്സനായി പാലയാട് ക്യാംപസിലെ കെ.സി.സ്വാതി, ജോയിന്റ് സെക്രട്ടറിയായി തലശ്ശേരി കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ.കോളജിലെ കെ.വൈഷ്ണവ് എന്നിവരെ തിരഞ്ഞെടുത്തു. കണ്ണൂർ, കാസർകോട് ജില്ലാ എക്സിക്യൂട്ടീവ് സ്ഥാനങ്ങളിലേക്ക് യഥാക്രമം സി.ജെ.ക്രിസ്റ്റി (നവജ്യോതി കോളജ്), വി.വി.ബ്രിജേഷ്(കാഞ്ഞങ്ങാട് നെഹ്റു കോളജ്) എന്നിവർ ജയിച്ചു. വയനാട് ജില്ലാ എക്സിക്യൂട്ടീവ് അംഗമായി അതുൽ കൃഷ്ണയെ (പി.കെ.കെ.എം കോളജ്, മാനന്തവാടി) എതിരില്ലാതെ തിരഞ്ഞെടുത്തു. നഗരത്തിൽ എസ്എഫ്ഐ പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. കാൽനൂറ്റാണ്ടായി എസ്എഫ്ഐയാണ് സർവകലാശാല വിദ്യാർഥി യൂണിയൻ ഭരിക്കുന്നത്.