ADVERTISEMENT

തലശ്ശേരി∙ പാനൂർ ബോംബ് സ്ഫോടന കേസിൽ രണ്ട് സിപിഎം പ്രവർത്തകർക്കു കൂടി ജാമ്യം. ഡിവൈഎഫ്ഐ മീത്തലെ കുന്നോത്ത്പറമ്പ് യൂണിറ്റ് സെക്രട്ടറി ചെറുപ്പറമ്പിലെ പി.വി. അമൽബാബു (26), കുന്നോത്തുപറമ്പ് ചിറക്കരാണ്ടിമ്മൽ സി. സായൂജ് (24) എന്നിവർക്കാണ് ഇന്നലെ അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചത്. പ്രതികൾ റിമാൻഡിലായി 90 ദിവസം കഴിഞ്ഞിട്ടും പൊലീസ് കുറ്റപത്രം സമർപ്പിക്കാത്ത കേസിൽ കഴിഞ്ഞ ദിവസം മൂന്ന് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതോടെ കേസിലെ അഞ്ചു പ്രതികൾക്ക് ജാമ്യം ലഭിച്ചു.

സ്ഫോടനത്തിൽ കൊല്ലപ്പെട്ട കൈവേലിക്കൽ എലിക്കൊത്തീന്റവിട കാട്ടീന്റവിട ഷെറിൻ ഉൾപ്പെടെ 12 പേരാണ് കേസിലെ പ്രതികൾ. ഏപ്രിൽ 5ന് രാത്രി 12.30ന് പുത്തൂർ മുളിയാത്തോട്ടിലെ നിർമാണത്തിലിരിക്കുന്ന വീടിന്റെ ടെറസിൽ ബോംബ് നിർമിക്കുന്നതിനിടെ ആയിരുന്നു സ്ഫോടനം. ലോക്സഭ തിരഞ്ഞെടുപ്പ് വേളയിൽ ഏറെ വിവാദമായ സംഭവമാണ് പാനൂരിലെ ബോംബ് സ്ഫോടനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com