ADVERTISEMENT

ശ്രീകണ്ഠപുരം∙ ചെമ്പൻതൊട്ടിയിൽ നടപ്പാതയിലെ കൂറ്റൻ മരം നാട്ടുകാർക്കും സ്കൂൾ കുട്ടികൾക്കും ഭീഷണിയായി. നിടിയേങ്ങ സർവീസ് സഹകരണ ബാങ്കിന്റെ ചെമ്പൻതൊട്ടിയിലെ ഹെഡ് ഓഫിസ് പരിസരത്താണ് മരം. ഇതിന്റെ കമ്പ് ഒടിഞ്ഞ് വൈദ്യുതലൈനിൽ വീണ് ഗതാഗതം തടസ്സപ്പെട്ടത് അടുത്തകാലത്താണ്. ഓവുചാലിൽ നിൽക്കുന്നതുകൊണ്ട് മഴ പെയ്താൽ വെള്ളം പുറത്തേക്ക് ഒഴുകുകയാണ്. ചെറുപുഷ്പം യുപി സ്കൂളിലേക്ക് പോകുന്ന കുട്ടികൾക്ക് ഇത് വലിയ ദുരിതമാണ് ഉണ്ടാക്കുന്നത്. നേരത്തേയും ഇതിന്റെ ശിഖരങ്ങൾ ഒടിഞ്ഞ് റോഡിലേക്ക് വീണിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com