ADVERTISEMENT

വൈദ്യുതി മുടക്കം
പാടിയോട്ടുചാൽ ∙ ലൈനിൽ പണി നടക്കുന്നതിനാൽ ഇന്നു രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ ഗാന്ധിപ്പാറ, പുറവട്ടം ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി വിതരണം മുടങ്ങും.

ഐടി, ഹെൽത്ത് ടെക്‌നോളജി കോഴ്സുകൾക്ക് അപേക്ഷിക്കാം
കണ്ണൂർ∙ കേരള സർക്കാർ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഐസിടി അക്കാദമി ഓഫ് കേരളയുടെ ഐടി, ഹെൽത്ത് ടെക്‌നോളജി കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. https://ictkerala.org/open-courses എന്ന ലിങ്കിലൂടെ ജൂലൈ 25 വരെ അപേക്ഷിക്കാം. മലബാർ കാൻസർ സെന്ററുമായി സഹകരിച്ചു നടത്തുന്ന ഹെൽത്ത് ഇൻഫർമേഷൻ ടെക്‌നോളജിയിലേക്ക് കംപ്യൂട്ടർ എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്‌നോളജി, ഇലക്ട്രോണിക്‌സ് അല്ലെങ്കിൽ ബയോമെഡിക്കൽ എൻജിനീയറിങ് എന്നീ മേഖലകളിൽ പ്രാവീണ്യമുള്ളവർക്ക് അപേക്ഷിക്കാം. 
മൂന്നു മാസം നീണ്ടു നിൽക്കുന്ന കോഴ്‌സ് കണ്ണൂരിലെ മലബാർ കാൻസർ സെന്റർ ക്യാംപസിലാണു നടക്കുന്നത്. 

ഐടി മേഖലയിൽ ഡിജിറ്റൽ മാർക്കറ്റിങ് വിത്ത് എഐ, റോബോട്ടിക് പ്രോസസ് ഓട്ടമേഷൻ വിത്ത് യുഐ പാത്ത്, ഡെവോപ്‌സ് വിത്ത് അഷ്വർ  ഫ്ലട്ടർ ഡവലപ്പർ എന്നീ വിഷയങ്ങളിലെ പ്രോഗ്രാമുകളിലേക്കാണ് ഇപ്പോൾ പ്രവേശനം.എൻജിനീയറിങ്-സയൻസ് ബിരുദധാരികൾ, ഏതെങ്കിലും എൻജിനീയറിങ് വിഷയത്തിൽ മൂന്ന് വർഷ ഡിപ്ലോമയുള്ളവർ, അവസാനവർഷ പരീക്ഷാഫലം കാത്തിരിക്കുന്ന വിദ്യാർഥികൾ എന്നിവർക്ക് അപേക്ഷിക്കാം.  7594051437, 4712700811.

ബിരുദധാരികൾക്ക് കലക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാം
ബിരുദധാരികളായ യുവതീ-യുവാക്കൾക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം പ്രവർത്തിക്കുന്നതിന് അവസരമൊരുക്കി കലക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാം (ഡിസിപിഐ). വിവിധ വികസന, സാമൂഹികക്ഷേമ പദ്ധതികളുടെ ഭാഗമായി പ്രവർത്തിക്കാനും സർക്കാർ സംവിധാനത്തെ അടുത്തറിയാനും ഈ പ്രോഗ്രാം വഴിയൊരുക്കും.
https://tinyurl.com/dcipkannur2  ലിങ്കിൽ ക്ലിക്ക് ചെയ്തിനു ശേഷം ഓൺലൈനായി 25ന് മുൻപ് അപേക്ഷ പൂരിപ്പിച്ച് നൽകണം. 9497715811, 0497-2700243.

സ്പോർട്സ് ക്വോട്ടയിൽ സീറ്റൊഴിവ്
ചൊക്ലി ∙ കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ തലശ്ശേരി ഗവ. കോളജിൽ ബിഎ ഹിസ്റ്ററി, ബികോം കോഴ്സുകളിൽ സ്പോർട്സ് ക്വോട്ടയിൽ സീറ്റുകൾ ഒഴിവുണ്ട്. 11നകം അപേക്ഷ സമർപ്പിക്കണം. 9747822484

ഐടിഐ: 12 വരെ അപേക്ഷിക്കാം
ജില്ലയിലെ 10 സർക്കാർ ഐടിഐകളിൽ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയം 12ന് വൈകിട്ട് 5 വരെ നീട്ടി. വനിതകൾക്ക് 30 ശതമാനം 
സീറ്റ് സംവരണമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com