അടിത്തറ ഇളകി ജലസംഭരണി: ഭീതിയോടെ നാട്ടുകാർ

Mail This Article
×
പഴയങ്ങാടി ∙ താരാപുരം വാടിക്കൽ റോഡിലെ ജല അതോറിറ്റിയുടെ കാലപ്പഴക്കം ചെന്ന ജലസംഭരണിയുടെ അടിത്തറ ഇളകി. പ്രദേശത്തെ ശുദ്ധജലക്ഷാമം പരിഹരിക്കാൻ വേണ്ടിയാണ് വർഷങ്ങൾക്ക് മുൻപ് ജലസംഭരണിയും സമീപത്തായി കിണറും സ്ഥാപിച്ചത്. താരാപുരം, വാടിക്കൽകടവ് എന്നീ പ്രദേശങ്ങളിൽ ഈ ജലസംഭരണി വഴിയാണ് ശുദ്ധജലം എത്തിച്ചിരുന്നത്. പുതിയ ജലവിതരണസംവിധാനം വന്നതോടെ കിണറും ജലസംഭരണിയും ഉപയോഗശൂന്യമായി.ജലസംഭരണിക്ക് സമീപത്തായി വലിയ ആൽമരവും ഉണ്ട്. അപകടാവസ്ഥയിലായ ജലസംഭരണി പൊളിച്ച് നീക്കാൻ നടപടിവേണമെന്നാണ് നാട്ടുകാർ പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.