ADVERTISEMENT

കൂത്തുപറമ്പ് ∙ പാട്യം പഞ്ചായത്തിലെ കണ്ണവം നഗറിലേക്കുള്ള പ്രധാന പാതയായ പൂവത്തൂർ പാലം-കണ്ണവം കോളനി റോഡ് തകർന്നിട്ട് ഒരു വർഷത്തിലേറെയായി. ആദിവാസി ജനസമൂഹം തിങ്ങിപ്പാർക്കുന്ന പ്രദേശത്തേക്ക് നിരന്തര പരിശ്രമത്തിലൂടെ ലഭിച്ച ബസ് സർവീസ് ഉൾപ്പെടെ റോഡിന്റെ ശോചനീയാവസ്ഥ കാരണം നിർത്തേണ്ട അവസ്ഥയിലാണ്.   എംപി ഫണ്ടിലാണ് നഗറിലേക്കുള്ള പ്രധാന റോഡ് മെക്കാഡം ടാറിങ് ചെയ്തത്. കണ്ണവം നഗർ നിവാസികൾ നിത്യേന ആശ്രയിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡും ദുരിതാവസ്ഥയിലാണ്.

പഞ്ചായത്ത് അധികാരികൾ ഉൾപ്പെടെയുള്ള തദ്ദേശസ്വയംഭരണ വകുപ്പ് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ കൂത്തുപറമ്പ് ബ്ലോക്ക്‌ കമ്മിറ്റി റോഡിലെ ചെളി വെള്ളക്കെട്ടിൽ കടലാസ് തോണിയിറക്കി പ്രതീകാത്മക സമരം സമരം നടത്തി. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി റോബർട്ട് വെള്ളാംവെള്ളി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്‌ വി.പി.രാഹുൽ അധ്യക്ഷത വഹിച്ചു.മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ കെ.കെ.അശോകൻ, എൻ.ബി.അരുൺ, തേജസ്‌ മുകുന്ദ്, ബിനു പാറായി, രഷിത്ത് പൂവത്തൂർ, സന്തോഷ്‌ കൈതച്ചാൽ, സുമിത്ത് തൈക്കണ്ടി, കെ.കെ.നിധീഷ്, കെ.ശിവൻ, സുനിൽ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com