ADVERTISEMENT

കണ്ണൂർ സർവകലാശാലാ അറിയിപ്പുകൾ 
സ്പോട് അഡ്മിഷൻ
പയ്യന്നൂർ ക്യാംപസിൽ ഫിസിക്സ്, കെമിസ്ട്രി പഠനവകുപ്പിൽ നടത്തുന്ന 5 വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ ഫിസിക്കൽ സയൻസിൽ സ്പോട് അഡ്മിഷൻ ഇന്ന് 11ന് ഫിസിക്സ് പഠനവകുപ്പിൽ. 9447649820
ഹാൾ ടിക്കറ്റ്
ബിടെക് (1–8 വരെ സെമസ്റ്റർ) ഇന്റേണൽ ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഹാൾടിക്കറ്റ് ഇന്നുമുതൽ വെബ്സൈറ്റിൽ.                              പരീക്ഷാഫലം
കൗൺസലിങ് സൈക്കോളജി, മൈക്രോബയോളജി, കെമിസ്ട്രി, കെമിസ്ട്രി (ന്യൂ ജനറേഷൻ), മാത്തമാറ്റിക്സ് (ന്യൂ ജനറേഷൻ) ഒഴികെയുള്ള എംഎസ്‌സി പ്രോഗ്രാമുകളുടെ നാലാം സെമസ്റ്റർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയ അപേക്ഷ 22വരെ സ്വീകരിക്കും.  
പരീക്ഷ
ഓഗസ്റ്റ് 12ന് ആരംഭിക്കുന്ന, പ്രൈവറ്റ് റജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബിരുദ പരീക്ഷകൾക്ക് 18 മുതൽ 23 വരെ പിഴയില്ലാതെയും 25 വരെ പിഴയോടെയും അപേക്ഷിക്കാം. ഓഗസ്റ്റ് 12ന് ആരംഭിക്കുന്ന, പ്രൈവറ്റ് റജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകൾക്ക് 15 മുതൽ 19 വരെ പിഴയില്ലാതെയും 20 വരെ പിഴയോടെയും അപേക്ഷിക്കാം.രണ്ടാം സെമസ്റ്റർ ബിഎസ്‌സി കെമിസ്ട്രി, സൈക്കോളജി പ്രായോഗിക പരീക്ഷകൾ നാളെ മുതൽ 15 വരെ. 
പരീക്ഷാ സമയം
രണ്ടാം സെമസ്റ്റർ എംഎസ്‌സി കെമിസ്ട്രി, എംഎസ്‌സി കെമിസ്ട്രി വിത്ത് ഡ്രഗ് കെമിസ്ട്രി സ്പെഷലൈസേഷൻ പ്രോഗ്രാമിന്റെ ഫിസിക്കൽ കെമിസ്ട്രി –II (MSCHE02C11/MSCHD02C11) പരീക്ഷ ഇന്ന് 10ന് നടക്കും. 
അധ്യാപക നിയമനം
മാങ്ങാട്ടുപറമ്പ് ക്യാംപസിലെ സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠനവകുപ്പിൽ അസിസ്റ്റന്റ് പ്രഫസർമാരെ നിയമിക്കുന്നു. അഭിമുഖം 17ന് 11ന് പഠനവകുപ്പിൽ. 9447804027
ബിഎസ്‌സി സീറ്റൊഴിവ്
∙പട്ടുവം കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ബിഎസ്‌സി കംപ്യൂട്ടർ സയൻസ്, ബിസിഎ, ബികോം വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബികോം വിത്ത് കോഓപ്പറേഷൻ കോഴ്‌സുകളിൽ സീറ്റൊഴിവ്. ഫോൺ: 8547005048, 9847007177
വിരമിച്ചവർക്ക് നിയമനം
∙ജില്ലയിൽ ദേശീയപാത ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ആർബിട്രേഷൻ സെക്‌ഷനിൽ ആർബിട്രേഷൻ അസിസ്റ്റന്റ്, ജൂനിയർ സൂപ്രണ്ട്, ക്ലാർക്ക് തസ്തികകളിലേക്ക് കരാർ നിയമനം നടത്തുന്നു. ഇതിലേക്കുള്ള പാനലിൽ ഉൾപ്പെടുത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ആർബിട്രേഷൻ അസി. തസ്തികയിലേക്ക് റിട്ട. ഡപ്യൂട്ടി കലക്ടർക്ക് അപേക്ഷിക്കാം. റവന്യു വകുപ്പിൽനിന്ന് റിട്ടയർ ചെയ്ത ജൂനിയർ സൂപ്രണ്ട് / വാല്വേഷൻ അസിസ്റ്റന്റ് ഭൂമി ഏറ്റെടുക്കൽ (ജൂനിയർ സൂപ്രണ്ട്) റവന്യു വകുപ്പിൽ നിന്നു റിട്ടയർ ചെയ്ത എൽഡി / യുഡി ക്ലാർക്കുമാർ-- ഭൂമി ഏറ്റെടുക്കൽ ( ക്ലാർക്ക്) എന്നിവയാണ് യോഗ്യത. അപേക്ഷ 12 വൈകിട്ട് 5ന് മുൻപ് സമർപ്പിക്കണം. ഫോൺ 04972- 700225, 700645 .
വിമുക്തഭടന്മാർക്ക് നിയമനം
∙കേരള വാട്ടർ അതോറിറ്റി ഹെഡ് വർക്ക് സബ് ഡിവിഷൻ, ഇരിക്കൂർ, പെരുവളത്തുപറമ്പയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഹെൽപർമാരുടെ ഒഴിവിലേക്ക് വിമുക്തഭടരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി, ഇരിക്കൂർ, പടിയൂർ, മലപ്പട്ടം എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന. ജില്ലാ സൈനികക്ഷേമ ഓഫിസിൽ 12ന് മുൻപ് അപേക്ഷ നൽകണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫിസർ അറിയിച്ചു. ഫോൺ: 0497 2700069
ബാങ്ക് പരീക്ഷ:സൗജന്യ ക്ലാസ് 13ന്
∙കോ ഓപ്പ് ഡിപ്പാർട്മെന്റ് ഓഫിസേഴ്സ് ആൻഡ് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പുതിയ സഹകരണനിയമ ഭേദഗതി സംബന്ധിച്ച് സൗജന്യ ക്ലാസ് 13ന് രാവിലെ 10.30ന് കണ്ണൂർ താണയിലുള്ള കാലിക്കറ്റ് കോളജിൽ നടത്തും. കോ-ഓപ്പ് ഇൻസ്പെയർ / ബാങ്ക് പരീക്ഷകൾക്ക് തയാറെടുക്കുന്നവർക്കായുള്ള ക്ലാസിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്യണം. ഫോൺ: 94000 87134, 88487 43239.
അധ്യാപക ഒഴിവ്
കണ്ണൂർ ഗവ. പോളിടെക്നിക് കോളജിൽ കെമിസ്ട്രി അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നതിനുള്ള പാനൽ തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 12ന് രാവിലെ 11ന് എഴുത്തുപരീക്ഷയും കൂടിക്കാഴ്ച്ചയും. ഫോൺ– 04972835106
അഭിമുഖം മാറ്റി
∙തളിപ്പറമ്പ്, തലശ്ശേരി റവന്യു ഡിവിഷനൽ ഓഫിസുകളിലെ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള കരാർ നിയമനത്തിന്റെ ഇന്ന് നടത്താൻ നിശ്ചയിച്ച അഭിമുഖം 19ന് രാവിലെ 9.30 ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ഫോൺ: 82819 99015.
കൊക്കോ തൈ വിതരണം 
ചെറുപുഴ∙ കൃഷിഭവനിൽ സൗജന്യ വിതരണത്തിനായി കൊക്കോതൈകൾ എത്തി. അപേക്ഷാഫോം, ഈ വർഷത്തെ നികുതി രസീത്, ബാങ്ക് പാസ് ബുക്ക്, ആധാർകാർഡ് എന്നിവയുടെ പകർപ്പുമായി നാളെ 10.30ന് കൃഷിഭവനിൽ എത്തണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com