ADVERTISEMENT

തലശ്ശേരി∙ പൊന്ന്യം പുലരി വായനശാലയ്ക്ക് സമീപം 2 സിപിഎം പ്രവർത്തകരെ ആക്രമിച്ചു. മരവടി കൊണ്ടുള്ള അടിയേറ്റ് ദേഹമാസകലം പരുക്കേറ്റ പൊന്ന്യം വെസ്റ്റ് ഹരിനന്ദനത്തിൽ ആത്മകിരൺ (34), സൂര്യോദയത്തിൽ ആദർശ് (28) എന്നിവരെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി വൈകിയാണ് സംഭവം. സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ് പറഞ്ഞു.

ഗൾഫിലേക്ക് പോകുന്ന സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങുകയായിരുന്ന ഇരുവരെയും തെരുവുവിളക്കുകളുടെ ഫ്യൂസ് ഊരിയശേഷം ഇരുട്ടിൽ സായൂജ് എന്ന ആൾ അടിച്ചു പരുക്കേൽപ്പിച്ചെന്നാണ് പരാതി. കതിരൂർ പൊലീസ് കേസെടുത്തു. ആത്മകിരണിന് തലയിൽ 7 തുന്നിക്കെട്ടലുകളുണ്ട്. ആദർശിന് തലയുടെ പിൻഭാഗത്താണ് അടിയേറ്റത്.  ആദർശിനെ മർദിക്കുന്നത് തടയാൻ ചെന്നപ്പോഴാണ് ആത്മകിരണിന് മർദനമേറ്റത്. അടിയേറ്റു വീണ ഇരുവരും എഴുന്നേറ്റോടിയപ്പോൾ പിന്തുടർന്ന് മർദിച്ചതായും പരാതിയിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com