ADVERTISEMENT

പാനൂർ∙കുളിക്കുന്നതിനിയിൽ കുളത്തിൽ മുങ്ങിപ്പോയ 2 വിദ്യാർഥികളുടെ ജീവൻ രക്ഷിക്കാനായത്  മറ്റു രണ്ടു വിദ്യാർഥികളുടെ ധീരമായ ഇടപടലിൽ. കരിയാട് കിടഞ്ഞിയിലെ കുളത്തിൽ  കുളിച്ചുകൊണ്ടിരിക്കുമ്പോഴാണ് കിടഞ്ഞി യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സയാൻ മുങ്ങിപ്പോയത്.  കൂടെയുണ്ടായിരുന്ന പെരിങ്ങത്തൂർ എൻഎം ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥി അഹ്നഫ് രക്ഷകനായി ആദ്യമത്തിയത്.

രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ അഹ്നഫും മുങ്ങിയപ്പോൾ ഇവരോടൊപ്പമുണ്ടായിരുന്ന സഹപാഠി നിലവിളിച്ചു. കുളത്തിനു സമീപത്ത് കളിച്ചു കൊണ്ടിരുന്ന കരിയാട് നമ്പ്യാഴ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർ‌ഥികളായ ഹൃദു നന്ദുവും ശ്രീഹരിയും ഓടിയെത്തി. രണ്ടു പേരും കുളത്തിലേക്കു ചാടിയാണ് മുങ്ങിത്താഴുകയായിരുന്ന സയാനെയും അഹ്നഫിനെയും കരയ്ക്കെത്തിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com