ADVERTISEMENT

ഹെൽപ് ഡെസ്ക് ആരംഭിച്ചു
ഇരിട്ടി∙ സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എജ്യുക്കേഷനു കീഴിൽ നടത്തുന്ന ദ്വിവത്സര എൻജിനീയറിങ് സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കു പ്രവേശനത്തിന് ഇരിട്ടിയിലെ ട്രെയിനിങ് സെന്ററിൽ ഹെൽപ് ഡെസ്ക് ആരംഭിച്ചു. യോഗ്യത എസ്എസ്എൽസി. ഇലക്ട്രിക്കൽ, സിവിൽ, മെക്കാനിക്കൽ, ഓട്ടോ മൊബൈൽ, എസി ആൻഡ് റഫ്രിജറേഷൻ, ഇലക്ട്രോണിക്സ് ട്രേഡുകളിലാണു പ്രവേശനം. പട്ടികജാതി, പട്ടിക വർഗ വിഭാഗത്തിലുള്ളവർക്കു ഫീസിളവ് ലഭിക്കും. 30 വരെ ഇരിട്ടി നേരംപോക്കു റോഡിൽ ഫയർ സ്‌റ്റേഷനടുത്തുള്ള ട്രെയിനിങ് സെന്ററിൽ അപേക്ഷ സ്വീകരിക്കും. ഫോൺ. 04902491101.
സീറ്റ് ഒഴിവ്
ഇരിട്ടി∙കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ ഇരിട്ടി കുന്നോത്ത് പ്രവർത്തിക്കുന്ന ഇഎംഎസ് മെമ്മോറിയൽ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ബിഎസ്‌സി കംപ്യൂട്ടർ സയൻസ്, ബികോം വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബികോം കോ-ഓപറേഷൻ, ബിടിടിഎം കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. എസ്‌സി, എസ്‌ടി, ഒഇസി, ഒബിഎച്ച്‌ വിദ്യാർഥികൾക്ക് ഫീസടയ്ക്കേണ്ടതില്ല. താൽപര്യമുള്ളവർ കോളജ് ഓഫിസിലോ 04902423044, 8547003404 എന്നീ നമ്പറിലൊ ബന്ധപ്പെടുക.
ആശാ വർക്കർ
കീഴ്പ്പള്ളി∙ ആറളം പഞ്ചായത്ത് 16-ാം വാർഡിൽ ആശ വർക്കർ നിയമനത്തിന് 18 ന് 11 ന് കീഴ്പ്പള്ളി സിഎച്ച്‌സിയിൽ കൂടിക്കാഴ്ച നടത്തും. വിവാഹിതരും 25 നും 45 നും ഇടയിൽ പ്രായമുള്ളവരും 10–ാം തരം ജയിച്ചവരും ആയിരിക്കണം. 16-ാം വാർഡിൽ നിന്ന് ഉള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളും ഒരു സെറ്റ് പകർപ്പും സഹിതം എത്തണം. ഫോൺ: 0490 2455111.
സൗജന്യ നീന്തൽ പരിശീലനം
കോടിയേരി∙ സംഘശക്തിയുടെ നേതൃത്വത്തിൽ സൗജന്യ നീന്തൽപരിശീലനം ആരംഭിച്ചു. സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി.മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. രാവിലെ 6 മുതൽ 7 വരെയാണ് പരിശീലനം.  9447648574, 8547 777595.
ആധാർ - തപാൽ മേള ഇന്ന്
വെള്ളോറ ∙ ഭാരതീയ തപാൽ വകുപ്പ് കണ്ണൂർ ഡിവിഷൻ സംഘടിപ്പിക്കുന്ന ആധാർ-തപാൽ മേള ഇന്ന് രാവിലെ 10 മുതൽ ടഗോർ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും .
നിയമനം
പെരിങ്ങോം ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എൽപി വിഭാഗത്തിൽ ഒഴിവുള്ള തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.  നാളെ രാവിലെ 11ന് സ്കൂൾ ഓഫിസിൽ ഇന്റർവ്യൂവിന് ഹാജരാകണം.
കുക്ക് നിയമനം
കല്യാശ്ശേരി ∙ ഇരിണാവ് ഗവ. ആയുർവേദ ആശുപത്രിയിൽ ദേശീയ ആയുഷ് മിഷൻ അനുവദിച്ച കുക്ക് ഒഴിവിലേക്ക് നിയമനം നടത്തുന്നു. കൂടിക്കാഴ്ച 17ന് 10ന് നടക്കും. യോഗ്യത എസ്എസ്എൽസി, പ്രായപരിധി 40, കല്യാശ്ശേരി പഞ്ചായത്തിലുള്ളവർക്കു മുൻഗണന.
വൈദ്യുതി മുടങ്ങും
ചെറുപുഴ∙ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കാക്കയംചാൽ,സെന്റ് സെബാസ്റ്റ്യൻ, ബാലാവാടി,എകെ സിനി പാലസ്, ചമയം, എകെആർ, എബിസി, ചെറുപുഴ ബിഎസ്എൻഎൽ, ചെറുപുഴ ഡവലപേഴ്സ്, എലഗൻസ്, ലാൻഡ് മാർക്ക്, മരക്കാർ കോംപ്ലക്സ്, മർച്ചന്റ് സ്ക്വയർ, പടിഞ്ഞാത്ത് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 6.30 മുതൽ 10 വരെ.
പാടിയോട്ടുചാൽ ∙ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ഉഴിച്ചി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com