കണ്ണൂർ ജില്ലയിൽ ഇന്ന് (01-08-2024); അറിയാൻ, ഓർക്കാൻ

Mail This Article
കാലാവസ്ഥ
∙എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമായ മഴയുടെ യെലോ അലർട്ട്. തീരത്ത് ഉയർന്ന തിരമാലയ്ക്കു സാധ്യത.
അപേക്ഷ ക്ഷണിച്ചു
തലശ്ശേരി∙ പിന്നാക്ക വികസന കോർപറേഷൻ ഒബിസി വിഭാഗക്കാർക്ക് സ്റ്റാർട്ടപ് സംരംഭം ആരംഭിക്കുന്നതിന് വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 0490– 2960600., 8089770067.
കൂടിക്കാഴ്ച നാളെ
തലശ്ശേരി∙ ഗവ.ബ്രണ്ണൻ കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ, പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളജ് എന്നിവിടങ്ങളിൽ അപ്രന്റിസിനെ താൽക്കാലികമായി നിയമിക്കുന്നു. കൂടിക്കാഴ്ച നാളെ രാവിലെ 11ന്. ഫോൺ: 2320227. തലശ്ശേരി∙ ഗവ.ബ്രണ്ണൻ എച്ച്എസ്എസിൽ എച്ച്എസ്എസ് വിഭാഗത്തിൽ ജോഗ്രഫി (ജൂനിയർ) തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് നാളെ രാവിലെ 10ന് കൂടിക്കാഴ്ച നടത്തും.
പ്രൊജക്ട് മൂല്യനിർണയം/ വൈവ-വോസി
നാലാം സെമസ്റ്റർ എംസിഎ പരീക്ഷകളുടെ ഭാഗമായുള്ള പ്രൊജക്ട് മൂല്യനിർണയവും വൈവയും 5,6,9,12 തീയതികളിൽ നടക്കും.
പരീക്ഷ പുനഃക്രമീകരിച്ചു
ഇന്നു നടക്കേണ്ട കണ്ണൂർ സർവകലാശാല രണ്ടാം സെമസ്റ്റർ എംഎസ്‌സി അപ്ലൈഡ് സൈക്കോളജി പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയവും വൈവയും 5ന് നടക്കും.29ന് തളിപ്പറമ്പ് സർ സയിദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ സ്റ്റഡീസിലും 30ന് മേരിമാതാ ആർട്സ് ആൻഡ് സയൻസ് കോളജിലും നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എംഎസ്‌സി കംപ്യൂട്ടർ സയൻസ് പ്രായോഗിക പരീക്ഷകൾ യഥാക്രമം നാളെയും 5നും നടക്കും.30നും 31നും നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എംഎസ്‌സി ഫിസിക്സ് പ്രായോഗിക പരീക്ഷകൾ യഥാക്രമം ഇന്നും നാളെയും ജനറൽ വൈവ 5നും നടക്കും.
പിജി പ്രവേശനം
അഫിലിയേറ്റഡ് കോളജുകളിലെ പിജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി 4 വരെ അപേക്ഷിക്കാം.
സീറ്റൊഴിവ്
മാങ്ങാട്ടുപറമ്പ് ക്യാംപസിൽ എംഎസ്‌സി എൻവയൺമെന്റൽ സയൻസ് പ്രോഗ്രാമിന് എസ്‌സി, എസ്ടി, എൻആർഐ വിഭാഗത്തിൽ ഒഴിവുള്ള സീറ്റിൽ അഭിമുഖം നാളെ 10.30ന്. 9946349800, 9746602652
എംഎസ്‌സി കെമിസ്ട്രി (നാനോസയൻസ് ആൻഡ് നാനോ ടെക്നോളജി) പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റിൽ അഭിമുഖം നാളെ 10ന് പയ്യന്നൂർ ക്യാംപസിലെ കെമിസ്ട്രി പഠനവകുപ്പിൽ. 9847421467
എംഎസ്‌സി ജ്യോഗ്രഫി പ്രോഗ്രാമിന് എസ്‌സി, എസ്ടി വിഭാഗത്തിൽ ഒഴിവുള്ള സീറ്റിൽ അഭിമുഖം നാളെ 11ന് പയ്യന്നൂർ സ്വാമി ആനന്ദതീർഥ ക്യാംപസിലെ പഠനവകുപ്പിൽ. 6238538769
പാലയാട്ടും സിഎംഎസ് മാങ്ങാട്ടുപറമ്പ്, നീലേശ്വരം സെന്ററുകളിലും എംബിഎ പ്രോഗ്രാമിന് ഒഴിവുള്ള എസ്‌സി, എസ്ടി സീറ്റുകളിൽ അഭിമുഖം നാളെ 11ന് പാലയാട് ക്യാംപസിലെ മാനേജ്മെന്റ് സ്റ്റഡീസിൽ.
ഇലക്ട്രിഷ്യൻ
നീലേശ്വരം ക്യാംപസിൽ ഇലക്ട്രിഷ്യൻ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷിക്കാം. പത്താം ക്ലാസും എൻടിസി ഇലക്ട്രിക്കൽ, വയർമാൻ അല്ലെങ്കിൽ പത്താം ക്ലാസും വയർമാൻ ലൈസൻസും, വയർമാൻ, ഇലക്ട്രിഷ്യൻ ആയി 2 കൊല്ലത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖം 5ന് 10.30ന്.