വയനാട്ടിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം: ബോയ്സ് ടൗൺ റോഡിൽ ചെക്പോസ്റ്റുകൾ; സഹായങ്ങൾ കൈമാറാം

Mail This Article
കൊട്ടിയൂർ∙ വയനാട്ടിലേക്ക് കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏക വഴിയായ കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിൽ ഗതാഗത നിയന്ത്രണം കർക്കശമാക്കി പൊലീസ്. രണ്ട് ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചു. ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിനു സമീപവും അമ്പായത്തോട്ടിലുമാണു ചെക്പോസ്റ്റുകളുള്ളത്. വയനാട്ടിലേക്ക് പ്രവേശിക്കുന്ന തവിഞ്ഞാലിലും പൊലീസ് ചെക്ക് പോസ്റ്റുണ്ടാകും.
രക്ഷാപ്രവർത്തനത്തിനുള്ള വാഹനങ്ങൾക്ക് തടസ്സം ഉണ്ടാകാതിരിക്കാനാണ് ചെക്ക് പോസ്റ്റുകൾ ഏർപ്പെടുത്തിയത്.പ്രത്യേക കാരണങ്ങളില്ലാതെ ആരും വയനാട്ടിലേക്ക് പോകേണ്ടതില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. കലക്ടറേറ്റിൽ അനുമതി ലഭിച്ചാൽ മാത്രമാണ് രക്ഷാപ്രവർത്തരെയും ദുരന്തമേഖലയിലേക്ക് കടത്തിവിടുന്നത്. സഹായങ്ങൾ സ്വീകരിക്കാനും ചെക്ക് പോസ്റ്റിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
വയനാട് വഴിയുള്ള യാത്ര ഒഴിവാക്കണം
കണ്ണൂർ∙ മൈസൂരിലേക്ക് യാത്ര ചെയ്യുന്നവർ വയനാട് വഴിയുള്ള യാത്ര ഒഴിവാക്കി ഇരിട്ടി- കൂട്ടുപുഴ റോഡ് വഴി യാത്ര ചെയ്യണമെന്ന് കണ്ണൂർ ജില്ലാ ഭരണകൂടം അറിയിച്ചു.