ചാവശ്ശേരി കുന്നിൻമുകളിൽനിന്ന് കൂറ്റൻപാറ ഇളകി വീണു

Mail This Article
×
മട്ടന്നൂർ ∙ ചാവശ്ശേരിയിൽ കുന്നിൻ മുകളിൽ നിന്നു കൂറ്റൻപാറ ഇളകിവീണു. വീടുകൾക്ക് ഭീഷണിയായ പാറ പൊട്ടിച്ചുനീക്കി. ഇരിട്ടി നഗരസഭയുടെയും റവന്യു വകുപ്പിന്റെയും നേതൃത്വത്തിലാണ് കല്ല് പൊട്ടിച്ചുനീക്കിയത്. ചാവശ്ശേരി പഴയ പോസ്റ്റ് ഓഫിസ് ഗണപതി ക്ഷേത്രത്തിനു സമീപത്തെ റബർ തോട്ടത്തിന് മുകളിലുള്ള കുന്നിൽ നിന്നാണ് കൂറ്റൻ പാറയും മണ്ണും താഴേക്കുപതിച്ചത്.
ഇരിട്ടി നഗരസഭ, റവന്യു, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും അഗ്നിശമന വിഭാഗവും പൊലീസും പരിശോധന നടത്തിയിരുന്നു. ഭീഷണിയുള്ളതിനാൽ കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറ്റിയ ശേഷമാണ് ഇന്നലെ ഉച്ചയോടെ പാറ പൊട്ടിച്ചു നീക്കിയത്. ആശങ്ക ഒഴിവാക്കിയതായി ഇരിട്ടി നഗരസഭ അധ്യക്ഷ കെ.ശ്രീലത പറഞ്ഞു. കൗൺസിലർമാരായ കെ.സോയ, സി.ബിന്ദു, വില്ലേജ് ഓഫിസർ മനോജ് തുടങ്ങിയവർ സ്ഥലത്ത് എത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.