ADVERTISEMENT

കാലാവസ്ഥ
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമായ മഴയുടെ യെലോ അലർട്ട്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യത. കേരള തീരത്ത് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കു സാധ്യത. മീൻപിടിത്തക്കാരും തീരദേശവാസികളും ജാഗ്രത പാലിക്കണം.

തെങ്ങിൻ തൈകൾ
പാനൂർ ∙ സമൃദ്ധ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി 240 സങ്കരയിനം (ടി x ഡി) തെങ്ങിൻ തൈകൾ തൃപ്രങ്ങോട്ടൂർ കൃഷിഭവനിൽ എത്തിയിട്ടുണ്ട്. 250 രൂപ വിലയുള്ള സങ്കരയിനം തെങ്ങിൻ തൈകൾ കർഷകർക്ക് സബ്സിഡി നിരക്കിൽ 125 രൂപയ്ക്ക് ലഭിക്കും. 2024-25 ലെ നികുതി രസീത് കൊണ്ടുവരണം.

നിയമനം
തലശ്ശേരി∙ ബിഇഎംപി ഹൈസ്കൂളിൽ എച്ച്എസ്ടി (ഉറുദു) താൽക്കാലിക ഒഴിവുണ്ട്. കെ ടെറ്റ് യോഗ്യതയുള്ളവർ 6ന് 10 മണിക്ക് കോഴിക്കോട് സിഎസ്ഐ കോർപറേറ്റ് മാനേജ്മെന്റ് ഓഫിസിൽ അഭിമുഖത്തിന് ഹാജരാകണം. 0495- 2724799.

കടലിൽ രക്ഷാപ്രവർത്തനം:ഗാർഡുമാരെ നിയമിക്കുന്നു
ജില്ലയിൽ കടലിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് ഗാർഡുമാരെ നിയമിക്കുന്നു. 5ന് ഉച്ചയ്ക്ക് 2ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ കൂടിക്കാഴ്ച. അപേക്ഷകർ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗീകരിച്ച മത്സ്യത്തൊഴിലാളികളും ഗോവയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽനിന്നു പരിശീലനം ലഭിച്ചവരും ജില്ലയിലെ സ്ഥിരതാമസക്കാരുമായിരിക്കണം. ഫോൺ: 04972 732487, 9496007039.

അധ്യാപക നിയമനം
കണ്ണൂർ സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ വർക്‌ഷോപ്പ് ഇൻസ്ട്രക്ടർ ഇൻ ഓട്ടമൊബീൽ എൻജിനീയറിങ് തസ്തികയിലേക്ക് അധ്യാപകനെ നിയമിക്കുന്നു. 5ന് രാവിലെ 10.30ന് ടെക്നിക്കൽ ഹൈസ്കൂളിൽ അഭിമുഖം. ഫോൺ:94000 06494, 0497– 2835260

ഡപ്യൂട്ടേഷൻ നിയമനം
സമഗ്രശിക്ഷാ, കേരളം ജില്ലാ പ്രോജക്ട്‌ ഓഫിസിന്റെ കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെന്ററുകളിൽ ട്രെയിനർ തസ്‌തികകളിൽ ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഫോൺ 0497 2707993.

ഭവന പുനരുദ്ധാരണം:20 വരെ അപേക്ഷിക്കാം
ഇമ്പിച്ചി ബാവ ഭവനപുനരുദ്ധാരണ പദ്ധതിയിൽ അപേക്ഷിക്കാനുള്ള തീയതി 20 വരെ നീട്ടി. മുസ്‌ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപെടുന്ന വിധവകൾ/ വിവാഹബന്ധം വേർപ്പെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കുള്ള പദ്ധതിയിൽ ന്യൂനപക്ഷക്ഷേമ വകുപ്പാണ് ധനസഹായം നൽകുന്നത്. www.minoritywelfare.kerala.gov.in.

ഗവ.ഐടിഐ പ്രവേശന കൗൺസലിങ് മാറ്റി
കണ്ണൂർ ഗവ.ഐടിഐയിൽ ഇന്ന് നടത്താനിരുന്ന പ്രവേശന കൗൺസലിങ് പ്രതികൂല കാലാവസ്ഥ കാരണം ആറിലേക്കു മാറ്റിയതായി പ്രിൻസിപ്പൽ അറിയിച്ചു.

സീറ്റ് ഒഴിവ്
തലശ്ശേരി∙ കുണ്ടൂർമലയിലെ ടെലിച്ചറി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ബികോം ഫിനാൻസ്, ബികോം കോ–ഓപ്പറേഷൻ, ബിബിഎ, ബിഎ ഇംഗ്ലിഷ് കോഴ്സുകളിൽ സീറ്റ് ഒഴിവുണ്ട്. 9847904444.
കൂത്തുപറമ്പ് ∙ നിർമലഗിരി കോളജിൽ ബിരുദ പ്രോഗ്രാമുകളിൽ സ്പോർട്സ് ക്വോട്ടയിൽ സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ളവർ 6ന് വൈകിട്ട് 3ന് മുൻപ് സർവകലാശാല ഓൺലൈൻ അപേക്ഷയുടെ പകർപ്പും സ്പോർട്സ് സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം കോളജിൽ അപേക്ഷ സമർപ്പിക്കണം. 9447695189.

മാറ്റിവച്ചു
തലശ്ശേരി∙നിലാവ് ചാരിറ്റബിൾ ട്രസ്റ്റ് നാലിന് നടത്താനിരുന്ന ഗിന്നസ് അബീഷ് ഷോ മാറ്റിയതായി സംഘാടകർ അറിയിച്ചു.

വൈദ്യുതി മുടക്കം
കൂത്തുപറമ്പ് ∙ 110 കെവി  കുറ്റ്യാടി– കാഞ്ഞിരോട്, നാദാപുരം– കൂത്തുപറമ്പ്, കൂത്തുപറമ്പ്- കാഞ്ഞിരോട് ഫീഡറുകളിൽ പ്രവൃത്തി നടക്കുന്നതിനാൽ കൂത്തുപറമ്പ്, വലിയവെളിച്ചം, നിടുംപൊയിൽ, കേളകം സബ്‌ സ്റ്റേഷൻ പരിധികളിലുള്ള ഇലക്ട്രിക്കൽ സെക്‌ഷനുകളിൽ ഇന്ന് രാവിലെ 11 മുതൽ 3 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് കണ്ണൂർ ട്രാൻസ്‌ഗ്രിഡ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com