സ്വർണ വ്യാപാരികളെ തട്ടിക്കൊണ്ടുപോയി കവർച്ച; 2 പേർ കൂടി അറസ്റ്റിൽ
Mail This Article
കൂത്തുപറമ്പ് ∙ സ്വർണ വ്യാപാരികളെ തട്ടിക്കൊണ്ടു പോയി പണം കൊള്ളയടിച്ച കേസിൽ 2 പേർ കൂടി അറസ്റ്റിൽ. മാങ്ങാട്ടിടം അയ്യപ്പൻതോട് സ്വദേശികളായ അനിരുദ്ധ്, ജിതിൻ എന്നിവരെയാണ് അന്വേഷണച്ചുമതലയുള്ള കൂത്തുപറമ്പ് പൊലീസ് ഇൻസ്‌പെക്ടർ കെ.വി.ഹരിക്കുട്ടന്റെ നിർദേശത്തെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്‌തത്. പുൽപള്ളി കല്ലേരിക്കലെ സുജിത്, അങ്കമാലി സ്വദേശി ആന്റണി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കുറ്റ്യാടി കേന്ദ്രീകരിച്ച് പഴയ സ്വർണം വാങ്ങി വിൽക്കുന്ന മഹാരാഷ്ട്ര സാംഗ്ളി സ്വദേശികളായ സന്തോഷ് മിശ്ര, അമൽ സാഗർ എന്നിവരാണു കവർച്ചയ്ക്കിരയായത്. ജൂലൈ 27ന് രാത്രി നിർമലഗിരിയിൽ വച്ചായിരുന്നു സംഭവം. സ്വർണം വിറ്റ പണവുമായി കാറിൽ വന്ന ഇരുവരെയും നിർമലഗിരി വളവിൽ കവർച്ചാസംഘം അക്രമിക്കുകയായിരുന്നു. പിന്നീട് കാറിൽ കയറ്റിക്കൊണ്ടുപോയി പണം കൊള്ളയടിച്ച ശേഷം ശേഷം വ്യാപാരികളെ വഴിയിൽ ഇറക്കിവിടുകയായിരുന്നു.