മട്ടന്നൂർ ടൗണിൽ എട്ട് പേർക്ക് തെരുവ് നായയുടെ കടിയേറ്റു
Mail This Article
×
മട്ടന്നൂർ∙ ടൗണിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എട്ട് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. കടിയേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ വൈകിട്ട് ബസ് സ്റ്റാൻഡ് പരിസരത്ത് വച്ചാണ് ഒരാൾക്ക് കടിയേറ്റത്. ഇന്നു രാവിലെ തലശേരി റോഡിൽ മാളിന് സമീപത്തെ റോഡിൽ വച്ചും ഗവ. ആശുപത്രി റോഡിൽ വച്ചുമാണ് നായയുടെ കടിയേറ്റത്.
സ്ത്രീക്കും കുട്ടിക്കും അടക്കമാണ് കടിയേറ്റത്. ചാവശേരിയിലെ ജാനകി (65), കീച്ചേരിയിലെ അസ്ലം (37), മരുതായിലെ മഹേഷ് (33), ഇല്ലംമൂലയിലെ ജിതേഷ് (5), ഇല്ലം ഭാഗത്തെ നേഹ (18), അങ്ങാടിക്കടവ് സ്വദേശി തോമസ് (54) കാര പേരാവൂരിലെ നിർമ്മല (44) എന്നിവർക്കാണ് കടിയേറ്റത്.
ഇവർ മട്ടന്നൂർ ഗവ. ആശുപത്രിയിലും കണ്ണൂർ, തലശേരി ആശുപത്രികളിലുമായി ചികിത്സ തേടി. നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ നായയെ പിടികൂടി പരിശോധനയ്ക്കായി അയച്ചു.
English Summary:
Stray dog attack Kannur
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.