ADVERTISEMENT

കണ്ണൂർ∙ ഓണത്തോടനുബന്ധിച്ചു വിവിധ ടൂർ പാക്കേജുകൾ ഒരുക്കി കണ്ണൂർ കെഎസ്ആർടിസി. ഗവി, വാഗമൺ, മൂന്നാർ, വയനാട്, പൈതൽമല, റാണിപുരം, കോഴിക്കോട് പാക്കേജുകൾക്കു പുറമേ, കൊല്ലൂർ, ആറന്മുള വള്ളസദ്യ തീർഥാടന യാത്രയും ഇത്തവണ ഒരുക്കിയിട്ടുണ്ട്. 

ഗവി 
മൂന്നുമാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഗവി യാത്ര പുനരാംരംഭിക്കുന്നത്. 16, 20 തീയതികളിൽ കണ്ണൂരിൽ നിന്നു വൈകിട്ട് 5നു പുറപ്പെട്ട് 19, 23 തീയതികളിൽ പുലർച്ചെ 6നു കണ്ണൂരിൽ തിരിച്ചെത്തുന്ന പാക്കേജിൽ ഗവി, പരുന്തുംപാറ, കുമളി, കമ്പം, രാമക്കൽ മേട് എന്നിവ സന്ദർശിക്കും. 

മൂന്നാർ 
സെപ്റ്റംബർ 16, 20, 27 തീയതികളിൽ വൈകിട്ട് 7നു കണ്ണൂരിൽ നിന്നു പുറപ്പെട്ടു 19, 23, 30 തീയതികളിൽ പുലർച്ചെ 6നു കണ്ണൂരിൽ തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ് തയാറാക്കിയിരിക്കുന്നത്.  ഒന്നാമത്തെ ദിവസം മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ, മറയൂർ ശർക്കര ഫാക്ടറി, മുരുക മല ഓഫ്‌ റോഡ് ജീപ്പ് സഫാരി, ഇറച്ചിൽപാറ വെള്ളച്ചാട്ടം, ഭ്രമരം പോയിന്റ്, കാന്തലൂർ ഫ്രൂട്ട് ഗാർഡൻ, മറയൂർ ചന്ദനത്തോട്ടം എന്നിവ സന്ദർശിച്ചു മറയൂരിൽ താമസം. രണ്ടാമത്തെ ദിവസം സിഗ്നൽ പോയിന്റ്, ഗ്യാപ് റോഡ് വ്യൂ പോയിന്റ്, മലൈക്കള്ളൻ കേവ്, ആന ഇറങ്ങൽ ഡാം, ശാന്തൻപാറ, ചതുരംഗപ്പാറ എന്നിവ സന്ദർശിച്ചു മടങ്ങും. 

വാഗമൺ 
16, 27 തീയതികളിൽ പുറപ്പെടുന്ന പാക്കേജിൽ ഒന്നാമത്തെ ദിവസം വാഗമൺ അഡ്വ​ഞ്ചർ പാർക്ക് (ഗ്ലാസ്‌ ബ്രിജ് പാർക്ക്‌), പൈൻ വാലി ഫോറസ്റ്റ്, വാഗമൺ മെഡോസ് എന്നിവ സന്ദർശിച്ചു രണ്ടാമത്തെ ദിവസം ചതുരംഗപ്പാറ ഏരിയ സന്ദർശിച്ചു നടത്തി കണ്ണൂരിലേക്കു തിരിക്കും. 

വയനാട് 
ഉരുൾപൊട്ടലിനെ തുടർന്ന് സാമ്പത്തികമായി തളർന്നുകിടക്കുന്ന വയനാടിനെ തിരിച്ചുകൊണ്ടുവരുന്നതിനു വേണ്ടി യാത്രകൾ പുനരാരംഭിച്ചു. 16, 22 തീയതികളിൽ രാവിലെ 6നു കണ്ണൂരിൽ നിന്നു പുറപ്പെട്ട് രാത്രി 10.30നു തിരിച്ചെത്തുന്ന പാക്കേജിൽ തുഷാരഗിരി വെള്ളച്ചാട്ടം, എൻ ഊര് ആദിവാസി പൈതൃക ഗ്രാമം, ഹണി മ്യൂസിയം, പൂക്കോട് തടാകം, ലക്കിടി വ്യൂ പോയിന്റ്, ചങ്ങല മരം എന്നിവ സന്ദർശിക്കും. 

പൈതൽമല 
8, 29 തീയതികളിൽ രാവിലെ 6നു കണ്ണൂരിൽ നിന്നു പുറപ്പെട്ട് പൈതൽമല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയം തട്ട് എന്നിവ സന്ദർശിച്ചു രാത്രി 9നു കണ്ണൂരിൽ തിരിച്ചെത്തുന്നു. 

കടത്തനാടൻ യാത്ര 
8,16, 22 തീയതികളിൽ രാവിലെ 6.30നു കണ്ണൂരിൽ നിന്നു പുറപ്പെട്ട് കോഴിക്കോട് ജില്ലയിലെ കരയാതുപാറ, ജാനകിക്കാട്, പെരുവണ്ണാമുഴി ഡാം, തോണിക്കടവ് ടവർ എന്നിവ സന്ദർശിച്ചു രാത്രി 9നു തിരിച്ചെത്തും. 

റാണിപുരം 
കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരത്തിലേക്കു സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ മാസം സെപ്റ്റംബറാണ്. 29നു രാവിലെ 6നു കണ്ണൂരിൽ നിന്നു പുറപ്പെട്ട് റാണിപുരം ഹിൽ സ്റ്റേഷൻ, ബേക്കൽ ഫോർട്ട്‌, ബേക്കൽ ബീച് ആൻഡ് പാർക്ക്‌ എന്നിവ സന്ദർശിച്ചു രാത്രി 9നു കണ്ണൂരിൽ തിരിച്ചെത്തും. 

തീർഥാടന യാത്രകൾ
കൊല്ലൂർ -കുടജാദ്രി 
10, 24 തീയതികളിൽ രാത്രി 08.30നു പുറപ്പെട്ട് ഒരു ദിവസം കൊല്ലൂർ, കുടജാദ്രി സർവജ്ഞ പീഠം എന്നിവ ദർശിച്ചു രണ്ടാമത്തെ ദിവസം ഉഡുപ്പി, മധൂർ, അനന്തപുര, ബേക്കൽ ഫോർട്ട്‌ എന്നിവ ദർശിച്ചു രാത്രി 7.30നു കണ്ണൂരിലെത്തും. 

ആറന്മുള വള്ള സദ്യ 
12നു രാവിലെ 5.30നു പുറപ്പെടുന്ന പാക്കേജിൽ ഒന്നാമത്തെ ദിവസം വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂർ, ചോറ്റാനിക്കര ക്ഷേത്രങ്ങൾ ദർശിച്ചു ചെങ്ങന്നൂരിൽ താമസം. രണ്ടാമത്തെ ദിവസം പഞ്ചപാണ്ഡവ ക്ഷേത്രങ്ങളും കുന്തിദേവീ ക്ഷേത്രവും കവിയൂർ ഗുഹ ക്ഷേത്രവും ദർശിച്ച് ആറന്മുള വള്ളസദ്യയും കഴിഞ്ഞു കണ്ണൂരിലേക്കു മടക്കം. 
ബുക്കിങ്ങിനും അന്വേഷണങ്ങൾക്കും  8089463675 9497007857 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com