ADVERTISEMENT

കണ്ണൂർ സർവകലാശാലാ വാർത്തകൾ 
പ്ലേസ്മെന്റ് ഡ്രൈവ് 
കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ 7ന് 10ന്  സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് നടത്തും. ബിസിനസ് ഡവലപ്മെന്റ് ഓഫിസർ ആൻഡ് മാനേജർ, വെയർഹൗസ് മാനേജർ, ടെലികോളർ, ഫീൽഡ് സ്റ്റാഫ്, ഡിജിറ്റൽ മാർക്കറ്റിങ്, സോഫ്റ്റ്‌വെയർ ഡവലപ്പർ, ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ്, സെയിൽസ് ഓഫിസർ, സെയിൽസ് എക്സിക്യൂട്ടീവ്, ഫിനാൻഷ്യൽ കൺസൽറ്റന്റ്, കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ്, മാർക്കറ്റിങ് എക്സിക്യൂട്ടീവ്, ടെക്നിഷ്യൻ, കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്, കസ്റ്റമർ റിലേഷൻ മാനേജർ, ബില്ലിങ് സ്റ്റാഫ്, ടെസ്റ്റ് ഡ്രൈവ് കോ ഓർഡിനേറ്റർ എന്നീ തസ്തികകളിൽ 300 ഓളം ഒഴിവുകളിലേക്കാണു നിയമനം വേണ്ടത്. പ്ലസ്ടു, ഐടിഐ, ബിരുദ, ഡിപ്ലോമ, എംബിഎ  യോഗ്യതയുള്ളവർ 9.30ന് താവക്കരയിലെ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ എത്തണം. 04972703130.

എംഎ മലയാളം സീറ്റൊഴിവ് 
നീലേശ്വരം ക്യാംപസിൽ  എംഎ മലയാളം പ്രോഗ്രാമിന് ജനറൽ, സംവരണ  വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റിൽ അഭിമുഖം ഇന്ന് 11ന് .8606050283, 9497106370

പരീക്ഷകൾ മാറ്റി
11ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന നാലാം സെമസ്റ്റർ പ്രൈവറ്റ് റജിസ്ട്രേഷൻ ബിരുദ പരീക്ഷകൾ 12ലേക്കു മാറ്റി.

ഹരിതകർമസേന കോഓർഡിനേറ്റർമാരെ നിയമിക്കുന്നു
കണ്ണൂർ∙ കുടുംബശ്രീ ജില്ലാ മിഷനിലും സിഡിഎസിലുമായി ഹരിതകർമസേന പദ്ധതി നിർവഹണത്തിനായി കോഓർഡിനേറ്റർമാരെ നിയമിക്കുന്നു. ഹരിതകർമസേന ജില്ലാ കോ-ഓർഡിനേറ്റർ, സിഡിഎസ് കോഓർഡിനേറ്റർ എന്നീ തസ്തികയിലാണ് നിയമനം. ജില്ലാ കോഓർഡിനേറ്റർ തസ്തികയിലേക്ക് ബിരുദാനന്തര ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം, 2 വർഷത്തെ ഫീൽഡ് ലവൽ പ്രവൃത്തി പരിചയം വേണം. ബിരുദം/ഡിപ്ലോമ, കംപ്യൂട്ടർ പരിജ്ഞാനമുള്ള വനിതകൾക്ക് സിഡിഎസ് കോഓർഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാം. അവസാന തീയതി 13 www.kudumbashree.org.  2702080

ബഡിങ്, ഗ്രാഫ്റ്റിങ് പരിശീലനം
ചെറുപുഴ∙റോട്ടറി ക്ലബ്,കൃഷിഭവൻ എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ നിരക്കിലുള്ള ബഡിങ്,ഗ്രാഫ്റ്റിങ്,ലെയറിങ് പരിശീലനം 8 ന് 2നു ചെറുപുഴ റെയിനേഴ്സ് ഹാളിൽ നടക്കും.പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പുളിക്കൽ ഉദ്ഘാടനം ചെയ്യും.ആറളം ഫാമിലെ പരിശീലക ലീലാമ്മ,ചെറുപുഴ കൃഷിഭവനിലെ അസി.കൃഷി ഓഫീസർ സുരേഷ് കുറ്റൂർ എന്നിവർ ക്ലാസെടുക്കും.പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ പച്ചക്കറി വിത്തുകൾ വിതരണം ചെയ്യും.ഫോൺ:7012291827, 9946155198.

കെൽട്രോൺ കോഴ്സുകൾ
∙കെൽട്രോണിന്റെ തലശ്ശേരി നോളജ് സെന്ററിൽ സർക്കാർ അംഗീകാരമുള്ള പ്രഫഷനൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് (ഒരു വർഷം, യോഗ്യത പ്ലസ് ടു) കോഴ്സിലേക്ക് പ്രവേശനം തുടങ്ങി. 9400096100

കൃഷിഭവനിൽ ഇന്റേൺഷിപ്പ്
∙ജില്ലയിലെ 89 കൃഷി ഭവനുകളിലേക്കും 6 മാസത്തേക്ക് ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മാസം 5000 രൂപ വീതം ലഭിക്കും. വിഎച്ച്എസ് സി (അഗ്രികൾചർ) പൂർത്തിയാക്കിയവർക്കു, അഗ്രികൾചർ/ഓർഗാനിക് ഫാർമിങ്ങിൽ ഡിപ്ലോമ പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. https://keralaagriculture.gov.in/

മിനി ജോബ് ഫെയർ
ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിലേക്ക്‌ 6ന് അഭിമുഖം നടക്കും. മംഗളൂരു ആസ്ഥാനമായ സ്വകാര്യ കമ്പനിയിലേക്ക് ഗ്രാജ്വേറ്റ് എൻജിനീയറിങ് ട്രെയിനി, മാർക്കറ്റിങ് എക്സിക്യൂട്ടീവ്, ഡ്രൈവർ(LMV) എന്നീ തസ്തികകളിലേക്കാണ് നിയമനം. യോഗ്യത- ബിഇ, ബി.ടെക്, ബിസിഎ / എംസിഎ, ബിബിഎ, ബിബിഎം, ബി.കോം, പ്ലസ് ടു. തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ റജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കാം. നിലവിൽ റജിസ്റ്റർ ചെയ്‌തവർക്കും റജിസ്ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് ഇന്റർവ്യൂവിന് പങ്കെടുക്കാം. 0497 –2707610, 62829 42066
∙കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് 7ന് രാവിലെ 10 മുതൽ 1 വരെ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. ബിസിനസ് ഡവലപ്മെന്റ് ഓഫിസർ ആൻഡ് മാനേജർ, ടെലികോളർ, ഫിൽഡ് സ്റ്റാഫ്, ഡിജിറ്റൽ മാർക്കറ്റിങ് സോഫ്റ്റ്‌വെയർ ഡവലപ്പർ, ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ്, സെയിൽസ് ഓഫിസർ, സെയിൽസ് എക്സിക്യൂട്ടീവ്, ഫിനാൻഷ്യൽ കൺസൽറ്റന്റ്, കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ്, മാർക്കറ്റിങ് എക്സിക്യൂട്ടീവ്, സെയിൽസ് എക്സിക്യൂട്ടീവ്, ടെക്നിഷ്യൻ, കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്, കസ്റ്റമർ റിലേഷൻ മാനേജർ, ബില്ലിങ് സ്റ്റാഫ്, ടെസ്റ്റ് ഡ്രൈവ് കോ ഓർഡിനേറ്റർ തസ്തികകളിലായി 300 ഓളം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്ലസ് ടു/ഐടിഐ/ബിരുദം/ഡിപ്ലോമ/എംബിഎ യോഗ്യതയുള്ളവർ രാവിലെ 9.30ന് കണ്ണൂർ യൂണിവേഴ്സിറ്റിയുടെ താവക്കര ആസ്ഥാനത്ത് എത്തുക. 0497 2703130

പരിശീലനം
∙കണ്ണൂർ മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തിൽ 6,7 തീയതികളിൽ ആട് വളർത്തൽ, ഇറച്ചിക്കോഴി വളർത്തൽ എന്നിവയുടെ പരിശീലനം നൽകുന്നു. 0497 2763473

സീറ്റൊഴിവ്
∙തലശ്ശേരി ധർമടം ഗവ. ബ്രണ്ണൻ കോളജിൽ 2024-2025ലെ ബിഎസ്‌സി കംപ്യൂട്ടെഷൻ മാത്തമാറ്റിക്സിൽ എസ്‌സി –4, എസ്ടി –2, പിഡബ്ല്യുഡി ഒന്ന്, ഒബിഎച്ച് ഒന്ന്, മുസ്ലിം രണ്ട്, ഈഴവ–3 സീറ്റുകളിൽ ഒഴിവുണ്ട്. 6ന് രാവിലെ 10ന് മുമ്പായി ഓഫിസിൽ അപേക്ഷ സമർപ്പിക്കണം.
∙നെരുവമ്പ്രം ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജിൽ ഒന്നാം വർഷ ബിഎസ്‌സി കംപ്യൂട്ടർ സയൻസ്, ബികോം കോ-ഓപ്പറേഷൻ, ബികോം വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ബി.എ ഇംഗ്ലിഷ് വിത്ത് ജേണലിസം, എംകോം കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. 8547005059.
∙കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ വനിതാ കോളജിൽ ബിഎസ്‌സി മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി കോഴ്‌സുകളിൽ സീറ്റ് ഒഴിവുണ്ട്. 6ന് രാവിലെ 11ന് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ: 97462 51560
∙ശ്രീനാരായണ കോളജിൽ ഒന്നാം വർഷ ബിരുദ കോഴ്സുകളിൽ ഒഴിവുള്ള സീറ്റിലേക്ക് പ്രവേശനം നേടാനുള്ള തീയതി നാളെ വരെ നീട്ടി. ഒന്നാം വർഷ ബിരുദ കോഴ്സുകളായ ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി വിഷയത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. കണ്ണൂർ സർവകലാശാലയിൽ ഏകജാലകം വഴി അപേക്ഷിച്ചതിന്റെ കോപ്പി സഹിതം ഇന്നും നാളെയും 10 ന് കോളജ് ഓഫിസിൽ ഹാജരാകണം

ഇന്റർവ്യൂ
∙കണ്ണൂർ ഗവ. എൻജിനീയറിങ് കോളജിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വകുപ്പിൽ നിലവിലെ അസി.പ്രഫസർമാരുടെ ഒഴിവുകളിലേക്ക് താൽക്കാലിക നിയമനത്തിന് പരിഗണിക്കുന്നതിനു അപേക്ഷ ക്ഷണിച്ചു. 10ന് രാവിലെ 10.30 ന് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം. https://www.gcek.ac.in/
∙തോട്ടട കണ്ണൂർ ഗവ.ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഗെസ്റ്റ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. 6ന് രാവിലെ 11.30ന് കൂടിക്കാഴ്ച്ചയ്ക്കായി പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം. 0497 2835183

അധ്യാപകൻ
തളിപ്പറമ്പ്∙ കുറുമാത്തൂർ ഗവ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സീനിയർ കംപ്യൂട്ടർ സയൻസ് അധ്യാപകന്റെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം നാളെ 11ന് നടക്കും.

വൈദ്യുതി മുടക്കം
മാതമംഗലം ∙ ലൈനിൽ പണിനടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5വരെ കാരക്കുണ്ട്,കാരക്കുണ്ട് ടവർ,കാരക്കുണ്ട് ഫാം, എം എം കോളേജ്, മാനവു ഫുഡ് ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി വിതരണം മുടങ്ങും.
പാടിയോട്ടുചാൽ ∙ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ പൂവത്തിൻകാട് ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി വിതരണം മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com