ഓൺലൈൻ ട്രേഡിങ്ങിലൂടെ 17 ലക്ഷം തട്ടിയെടുത്തു; ഒരാൾ അറസ്റ്റിൽ
Mail This Article
×
പരിയാരം ∙ ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ 17 ലക്ഷം രൂപ പണം തട്ടിയ സംഘത്തിലെ ഒരാളെ പരിയാരം പൊലീസ് പിടികൂടി. എറണാകുളം കാലടി കൂവപ്പടിയിലെ ജബ്ബാർ (40) ആണ് അറസ്റ്റിലായത്. ചന്തപ്പുര ചെറുവേച്ചേരി സ്വദേശി പുതിയവീട്ടിൽ സന്തോഷ് കുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. ജബ്ബാറിനെ കാലടിയിൽനിന്നാണ് പിടികൂടിയത്. ജബ്ബാറിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് പലപ്പോഴായി പണം നൽകിയത്.
തന്റെ അക്കൗണ്ട് വിവരങ്ങൾ 50,000 രൂപ വാങ്ങി മറ്റുചിലർക്ക് നൽകിയതായാണ് ജബ്ബാർ പറയുന്നത്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതായി പൊലീസ് പറയുന്നു. അന്വേഷണം ശക്തമാക്കിയതായി പരിയാരം സിഐ എം.പി.വിനീഷ് കുമാർ അറിയിച്ചു. അന്വേഷണ സംഘത്തിൽ എഎസ്ഐ സെയ്ദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ നൗഫൽ അഞ്ചില്ലത്ത്, അഷറഫ്, സിവിൽ പൊലീസ് ഓഫിസർ സൗമ്യ എന്നിവരും ഉണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.