ADVERTISEMENT

പുളിങ്ങോം ∙ റോഡരികിൽ ഇറക്കിയിട്ട വൈദ്യുതത്തൂണുകൾ വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഭീഷണിയായി മാറി. പുളിങ്ങോം-ജോസ്ഗിരി റോഡിൽ ഉമയംചാൽ ഭാഗത്ത് അശ്രദ്ധമായി ഇറക്കിയിട്ട വൈദ്യുതത്തൂണുകളാണു വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയായത്. വാഹനങ്ങൾ വന്നു വൈദ്യുത തൂണിൽ ഇടിക്കുന്നതും കാൽനട യാത്രക്കാരുടെ കാലുകൾ തട്ടി പരുക്കേൽക്കുന്നതും പതിവാണ്.

തൂണുകൾ റോഡരികിൽ നിന്നു മാറ്റിയിടണമെന്നു ആവശ്യപ്പെട്ടു പഞ്ചായത്ത്അംഗം സിബി എം.തോമസ് കെഎസ്ഇബി അധികൃതർക്ക് പരാതി നൽകി. അധികൃതരുടെ ഭാഗത്തു നിന്നു നടപടികളൊന്നും ഉണ്ടായില്ലെന്നു പഞ്ചായത്ത് അംഗം പറഞ്ഞു. ഒട്ടേറെ ബസുകളും നൂറു കണക്കിനു വാഹനങ്ങളും ദിവസവും കടന്നുപോകുന്ന റോഡിന്റെ അരികിലാണ് അപകടകരമാകും വിധം  തൂണുകൾ കൂട്ടിയിട്ടിരിക്കുന്നത്.

English Summary:

Improperly dumped electric poles along Pulingoom-Josegiri Road in Umayamchal are causing accidents and posing a serious threat to public safety.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com