ADVERTISEMENT

ചെറുപുഴ ∙ കനത്തമഴയെ തുടർന്നു ക്വാറിയിൽനിന്നു കുത്തിയൊഴുകി‌‌വന്ന മഴവെള്ളത്താൽ പിഡബ്ല്യുഡി റോഡ് തകർന്നതായി പരാതി. ജോസ്ഗിരി-ചെറുപുഴ-പയ്യന്നൂർ റൂട്ടിൽ രാജഗിരി ഭാഗത്തെ റോഡാണ് തകർന്നത്. ഇന്നലെ വൈകുന്നേരം ഒന്നര മണിക്കൂർ പെയ്ത കനത്ത മഴയിൽ ഉണ്ടായ ജലപ്രവാഹത്തിലാണു റോഡും ഓവുചാലും തകർന്നത്. റോഡിലൂടെ ടോറസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കടന്നുപോകുന്നതും റോഡിന്റെ തകർച്ചയ്ക്ക് കാരണമായതായി നാട്ടുകാർ പറയുന്നു. എല്ലാ വർഷവും വൻതുക മുടക്കി റോഡ് നന്നാക്കുമെങ്കിലും ഏതാനും മാസങ്ങൾക്കുള്ളിൽ തകരുകയാണ് പതിവ്.

ഇതിനെതിരെ അധികാരികൾക്ക് ഒട്ടേറെ തവണ പരാതി നൽകിയെങ്കിലും അനുകൂല നടപടിയൊന്നും ഉണ്ടാകുന്നില്ലെന്നാണു നാട്ടുകാർ പറയുന്നത്. ക്വാറിയിൽ നടക്കുന്ന ഉഗ്രസ്‌ഫോടനവും കുന്നിടിക്കലും മൂലം പ്രദേശവാസികൾ ഭയപ്പാടോടെയാണു കഴിയുന്നത്. മഴയുള്ള സമയത്ത് ക്വാറിയിൽ കരിങ്കൽ ഖനനം നടത്തരുതെന്ന ഉത്തരവ് നേരത്തെ ഉണ്ടായിരുന്നു. എന്നാൽ ഏതാനും ആഴ്ചകൾക്ക് മുൻപാണു സ്ഫോടനവും കുന്നിടിക്കലും വീണ്ടും പുനരാരംഭിച്ചത്. തുലാവർഷം ആരംഭിക്കാനിരിക്കെ ഖനനം പൂർണമായും നിർത്തിവയ്ക്കണമെന്നു രാജഗിരി പൈതൃക സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

English Summary:

A PWD road in Rajagiri, on the crucial Josgiri-Cherupuzha-Payyannur route, has collapsed after heavy rainfall caused a flash flood from a nearby quarry. This recurring issue raises concerns about quarrying practices and the impact on infrastructure and public safety.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com