മാടായിപ്പാറയിലെ ചതുരക്കിണറിന് സംരക്ഷണവേലി
Mail This Article
×
പഴയങ്ങാടി∙ ജൈവ വൈവിധ്യങ്ങളുടെ കലവറയായ മാടായിപ്പാറയിലെ ചരിത്ര സ്മാരകമായ ചതുരക്കിണറിന് സംരക്ഷണ വേലി ഒരുക്കി. ഇരുമ്പ് നിർമിതമായ വേലി ചിറക്കൽ കോവിലകം ദേവസ്വം അധികൃതരാണ് നിർമിച്ചത്. നേരത്തെ ചതുരക്കിണർ മാലിന്യം തളളൽ കേന്ദ്രമായി മാറിയിരുന്നു. ഇതിന് പിന്നാലെ ഒരു മഴക്കാലത്ത് കിണറ്റിൽ വീണ് ഒരാൾ മരണമടഞ്ഞ സംഭവവും ഉണ്ടായി. പലപ്പോഴായി കന്നുകാലികൾക്ക് ഇതിൽ വീണ് ജീവൻ നഷ്ടമായിട്ടുണ്ട്.
സംരക്ഷണവേലി വേണം എന്ന നാട്ടുകാരുടെ ആവശ്യം മലയാള മനോരമ ചിത്രം സഹിതം വാർത്ത നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സംരക്ഷണ വേലി നിർമിക്കാൻ ദേവസ്വം അധികൃതർ മുന്നോട്ട് വന്നത്. അടുത്തകാലത്തായി മാടായിപ്പാറയിൽ അവധിദിവസങ്ങളിൽ വൻ ജനത്തിരക്കാണ്. ചതുരക്കിണറിന് വേലി ഒരുക്കിയത് അപകടങ്ങൾ ഒഴിവാകാൻ കാരണമാകും.
English Summary:
The ancient square well at Madayipara, a site known for its rich biodiversity, now has a protective fence. Installed by the Chirackal Kovilakam Devaswom, the fence addresses safety concerns after incidents of accidental falls. This measure ensures the well's preservation and enhances safety for the increasing number of tourists visiting Madayipara.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.