കണ്ണൂർ ജില്ലയിൽ ഇന്ന് (31-10-2024); അറിയാൻ, ഓർക്കാൻ

Mail This Article
ഇന്ന്
∙ ബാങ്ക് അവധി
കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യത
ഇന്നത്തെ പരിപാടി
∙ വയക്കര ശംസുൽ ഉലമാ നഗർ : മദ്രസ വാർഷികവും, ആണ്ടുനേർച്ചയും. ഉദ്ഘാടനം പി.പി. ഉമർ മുസല്യാർ 7.00.
∙ കണ്ണൂർ അമാനി ഓഡിറ്റോറിയം: മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വഖഫ് ഭേദഗതി നിയമം 2024– ശിൽപശാല. ഹാരിസ് ബീരാൻ എംപി 9.30
∙ കണ്ണൂർ ഡിസിസി ഓഡിറ്റോറിയം: ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും സർദാർ വല്ലഭായ് പട്ടേൽ ജന്മദിനാഘോഷവും. കെ.സുധാകരൻ എംപി 9.45
∙ കണ്ണൂർ പൊലീസ് സൊസൈറ്റി ഹാൾ: ട്രാൻസ്പോർട്ട് പെൻഷനേഴ്സ് കുടുംബസംഗമം 9.45
∙ ബർണശ്ശേരി മസ്കോട്ട് ബീച്ച് റിസോർട്ട്: ആർട്ട് ഗാലറി ഉദ്ഘാടനം 5.00
∙ തളാപ്പ് സുന്ദരേശ്വര ക്ഷേത്രം: ദീപാവലി ആഘോഷം 5.30
∙ ചാല കണ്ണോത്ത് മടപ്പുര മുത്തപ്പൻ ക്ഷേത്രം: അഖണ്ഡനാമജപം 6.00
∙ ചാലാട് ധർമശാസ്താ ക്ഷേത്രം: ഉത്സവം. ശ്രീമദ് നാരായണീയം 7.00, ശീവേലി എഴുന്നള്ളത്ത് 9.00, തിരുനൃത്തം, ഇരട്ടതായമ്പക 5.00, തിരുനൃത്തം 10.00
∙ നാറാത്ത് കാക്കത്തുരുത്തി എടപ്പട്ട വയൽ: കണ്ണൂർ ഗവ.വനിതാ കോളജ് എൻഎസ്എസ് കൃഷി ചെയ്ത നെല്ല് വിളവെടുപ്പ് 9.45.
∙ അഞ്ചരക്കണ്ടി ബാവോട് പരിവാരത്ത് മതിലകം ദുർഗാ ക്ഷേത്രം: ദീപാവലി ആഘോഷം, മഹാലക്ഷ്മി പൂജ–6.00
∙ കാപ്പാട് കൃഷ്ണവിലാസം യുപി സ്കൂൾ പരിസരം: എൻഎസ്എസ് പതാക ദിനാചരണം, പതാക ഉയർത്തലും പ്രതിജ്ഞ ചൊല്ലലും 9.00.
∙ തലശ്ശേരി എൻ.ഇ. ബാലറാം സ്മാരക ഹാൾ(പുതിയ ബസ് സ്റ്റാൻഡ്): വയലാർ സ്മൃതി–4.30
∙ തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ അങ്കണം: തലശ്ശേരി നൃത്യയുടെ ദീപാവലി വിരുന്ന്. വസന്തം. നൃത്ത രംഗത്ത് 50 വർഷം പൂർത്തിയാക്കിയ ചിലമ്പൊലി ഡയറക്ടർ വസന്ത തിരുവങ്ങാടിനെ ആദരിക്കുന്നു. അഭിനയക്കളരി–2.30. ഗുരുപൂജ–5.00. സാംസ്കാരിക സമ്മേളനം ഉദ്ഘാടനം. വിദുഷി വിനീത നെടുങ്ങാടി–5.30. ഭരതനാട്യം–7.00
∙ തലശ്ശേരി വീനസ് കോർണർ സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച്: പരുമല തിരുമേനിയുടെ കബറിലേക്കുള്ള പദയാത്ര സംഘം പുറപ്പെടുന്നു–9.00
∙ തലശ്ശേരി ജഗന്നാഥ ക്ഷേത്രം: ദീപാവലി ആഘോഷം. നൃത്തനൃത്യങ്ങൾ–6.30.
∙ തലശ്ശേരി സബ് കലക്ടർ ഓഫിസ്: ടൂറിസം സാധ്യതകളെക്കുറിച്ച് ചർച്ചായോഗം. സ്പീക്കർ എ.എൻ. ഷംസീർ–11.00
അറിയിപ്പ്
മെഡിക്കൽ ക്യാംപ്
പാടിയോട്ടുചാൽ∙ ലയൺസ് ക്ലബ് പാടിയോട്ടുചാലും കാരുണ്യ മെഡിക്കൽ സെന്റർ പുളിങ്ങോമും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാംപ് പഞ്ചായത്തംഗം മാത്യു കാര്യഞ്ഞാങ്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജീവ് ജെയിംസ് അധ്യക്ഷത വഹിച്ചു. ഹൈമാ ശശിധരൻ, കവിത സീനു, സാബു തോമസ്, കെ.പി.ജ്യോതിഷ് നേതൃത്വം നൽകി.
വയലാർ അനുസ്മരണം
വെള്ളോറ∙ ഉറവ് കലാ സാംസ്‌കാരിക വേദി, കൈരളി വായനശാല വെള്ളോറ എന്നിവയുടെ നേതൃത്വത്തിൽ വയലാർ അനുസ്മരണം 3ന് വൈകിട്ട് 4.30ന് വെള്ളോറ ടൗണിൽ. വയലാർ ഗാനലാപന മത്സരവും ഉണ്ടാകും. ഫോൺ :7449613390, 9400756414.
കോഴ്സുകളിൽ പ്രവേശനം
തളിപ്പറമ്പ്∙ കെൽട്രോൺ തളിപ്പറമ്പ് നോളജ് സെന്ററിൽ പിജിഡിസിഎ (യോഗ്യത ബിരുദം), ആനിമേഷൻ(യോഗ്യത എസ്എസ്എൽസി),വിവിധ പ്രോഗ്രാമുകൾ(യോഗ്യത ഹയർ സെക്കൻഡറി) സീറ്റുകളിലേക്ക് പ്രവേശനം ആരംഭിച്ചു. താൽപര്യമുള്ളവർ ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ കെൽട്രോൺ നോളജ് സെന്ററുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. ഫോൺ– 06402205574.
ആയുർവേദ മെഡിക്കൽ ക്യാംപ്
കുടിയാൻമല∙ ഏരുവേശി പഞ്ചായത്ത്, ചെറിയഅരിക്കമല ഗവ ആയുർവേദ ഡിസ്പെൻസറി എന്നിവയുടെ സഹകരണത്തോടെ കുടിയാൻമല വൈസ്മെൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപ് കുടിയാൻമല ഫാത്തിമ മാതാ പാരിഷ് ഹാളിൽ നടന്നു. ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ജോയി ജോൺ അധ്യക്ഷത വഹിച്ചു. ക്ലബ് ട്രഷറർ ജോസഫ് നെടുംപുറം, കുടിയാൻമല ഫാത്തിമ മാതാ പള്ളി വികാരി ഫാ.പോൾ വള്ളോപ്പിള്ളി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ, കെഎസിഎഫ് കുടിയാൻമല യൂണിറ്റ് പ്രസിഡന്റ് മാത്യു ചെരുവിൽ എന്നിവർ പ്രസംഗിച്ചു.