ADVERTISEMENT

പാൽച്ചുരം ∙ തകർച്ച നേരിടുന്ന ബോയ്സ് ടൗൺ ചുരം റോഡരികിൽ ഉണ്ടായ വലിയ കുഴി വാഹനയാത്രക്കാർക്ക് ഭീഷണിയാകുന്നു. മഴവെള്ളം ഒഴുകിപ്പോകാൻ സൗകര്യം ഇല്ലാത്തതിനെ തുടർന്നാണ് വെള്ളം റോഡിലൂടെ ഒഴുകി ടാറിങ്ങിനോട് ചേർന്നു വലിയ കുഴി ഉണ്ടായത്. ചുരത്തിലെ രണ്ടാമത്തെ ഹെയർപിൻ വളവിലാണ് ഏകദേശം മൂന്നടിയിൽ കൂടുതൽ ആഴമുള്ള കുഴി ഉണ്ടായിട്ടുള്ളത്. വാഹനങ്ങൾ വശം കൊടുക്കുമ്പോഴും ഒരു ഭാഗം ചേർന്ന് പോകുമ്പോഴും കുഴിയിൽ വീഴാനുള്ള സാധ്യത ഏറെയാണ്. റോഡിന്റെ അറ്റകുറ്റ പണികൾ ഉടൻ ആരംഭിച്ചില്ലെങ്കിൽ വയനാട്ടിലേക്കുള്ള യാത്രക്കാർ വലയും.

English Summary:

A deep pothole caused by heavy rain and erosion threatens drivers on the Boys Town Ghats road in Palchuram. Located at a sharp bend, the hazard could lead to accidents and delays for those travelling to Wayanad.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com