ADVERTISEMENT

ആലക്കോട്∙ ബസ് യാത്രയ്ക്കിടയിൽ  നഷ്ടപ്പെട്ട   സ്വർണമാല വിദ്യാർഥിനിക്ക് തിരിച്ചുനൽകി തെക്കേടത്ത് ട്രാവൽസിലെ ജീവനക്കാർ. ഇരിട്ടി–കീഴ്പ്പള്ളി–ഓടയംചാൽ  റൂട്ടിലോടുന്ന ബസിലാണ് സംഭവം. ബസ് കണ്ടക്ടർ ശ്രീഹരിയുടെ കൈവശമാണ് സ്വർണമാല വീണുകിട്ടിയത്. പയ്യാവൂർ പഞ്ചായത്ത്  പ്രസിഡന്റ് സാജുസേവ്യറിന്റെ സാന്നിധ്യത്തിലാണ് ബസ് ജീവനക്കാർ വിദ്യാർഥിനിക്ക് സ്വർണമാല കൈമാറിയത്. മാതൃക കാണിച്ച തെക്കേടത്ത് ബസിലെ  ജീവനക്കാരെ  പഞ്ചായത്ത് ഭരണസമിതിയും പയ്യാവൂർ പൊലീസും  നാട്ടുകാരും അഭിനന്ദിച്ചു.

English Summary:

A heartening incident unfolded on a Thekkedath Travels bus route in Kerala, where a student's lost gold chain was found and returned by the honest bus conductor, highlighting the integrity and commendable service of the bus staff.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com