കാട്ടുപന്നികൾ നശിപ്പിച്ചത് 350ൽ ഏറെ കമുകിൻ തൈകൾ
Mail This Article
×
ചെറുപുഴ∙പരുത്തിക്കല്ലിലെ കൊച്ചുപറമ്പിൽ മാത്യുവിന്റെ 150ൽ ഏറെ കമുകിൻ തൈകൾ കാട്ടുപന്നികൾ നശിപ്പിച്ചു. മൂന്നു വർഷം പ്രായമായ കമുകിൻ തൈകളാണു കാട്ടുപന്നികൾ നശിപ്പിച്ചത്. വ്യാളിപ്ലാക്കൽ സുരേഷ്, സുനിൽകുമാർ, പൊട്ടനാനിക്കൽ സനൂപ് എന്നിവരുടെ കമുകിൻ തൈകളും കാട്ടുപന്നികൾ നശിപ്പിച്ചു. 350ൽ ഏറെ കമുകിൻ തൈകളാണു രണ്ടു ദിവസം കൊണ്ടു കാട്ടുപന്നികൾ നശിപ്പിച്ചത്. കൃഷിയിടത്തിനു ചുറ്റും വേലി കെട്ടിയാൽ പോലും രക്ഷയില്ലെന്നാണു കർഷകർ പറയുന്നത്. കുരങ്ങൻമാരുടെ ശല്യവും മലയോരത്ത് വർധിച്ചുവരികയാണ്.
English Summary:
Wild boars have wreaked havoc in Cherupuzha, Kerala, destroying over 350 areca nut saplings belonging to multiple farmers. The escalating wildlife menace, including monkeys, is causing significant losses for farmers, leaving them struggling to protect their livelihoods.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.