ADVERTISEMENT

പരിയാരം∙ വയോധികരോ ഭിന്നശേഷിക്കാരോ പരിയാരം ഗവ.ഡെന്റൽ കോളജ് ആശുപത്രിയിലേക്കു ചികിത്സയ്ക്കു പോകുകയാണെങ്കിൽ മുകൾ നിലയിലേക്കു ചുമന്നുകയറ്റാൻ കൂടെ രണ്ടാൾ വേണ്ടിവരും. 10 മാസമായിട്ടും രണ്ടു ലിഫ്റ്റുകൾ മാറ്റി സ്ഥാപിക്കാൻ കഴിയാത്ത ആശുപത്രിയിൽ അധികൃതർ രോഗികൾ അനുഭവിക്കുന്ന കൊടുംയാതനകൾ കണ്ട ഭാവം നടിക്കുന്നില്ല.   10 മാസം മുൻപാണ് കോളജിലെ രണ്ടു ലിഫ്റ്റുകളും പ്രവർത്തനം നിലച്ചിട്ട്. പഴയ ലിഫ്റ്റ് മാറ്റി പുതിയതു സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങിയെങ്കിലും ഇത്രയും നാളായിട്ടും പൂർത്തിയായില്ല. ആറുനിലകളാണ് ആശുപത്രിയിൽ. ആറു നിലകളും കയറി വേണം ഡോക്ടർമാരെ കാണാൻ.

ഒരു നിലയിലും റാംപുമില്ല. ഭിന്നശേഷിക്കാരും വയോധികരും അവശരായവരും എത്തിയാൽ അനുഭവിക്കുന്ന പ്രയാസം ചില്ലറയല്ല. ചക്രക്കസേരയിൽ ആശുപത്രിയിലെത്തുന്നവരെ എടുത്തുകൊണ്ടുപോകുന്ന കാഴ്ചയാണ്. രോഗികളുടെ കൂടെ സ്ത്രീകളാണു വരുന്നതെങ്കിൽ പെട്ടതുതന്നെ. രോഗികൾ മാത്രമല്ല, ഡോക്ടർമാരും സന്ദർശകരും ജീവനക്കാരുമെല്ലാം പടികൾ കയറി കഷ്ടപ്പെടുകയാണ്. സ്കാനിങ് ഉൾപ്പെടെയുള്ള പരിശോധനകൾ പലതും താഴത്തെ നിലയിലാണ്. ‍ഡോക്ടർമാർ മുകളിലും. മുകളിൽ കയറി ഡോക്ടറെ കണ്ട് പടികളിറങ്ങി വേണം സ്കാനിങ് ചെയ്യാൻ. പടികൾ കയറിയിറങ്ങുമ്പോഴേക്കും പലരും ശ്വാസംമുട്ടി നിലത്തിരിക്കുന്നത് പതിവുകാഴ്ചയാണ്.

കഴിഞ്ഞ ദിവസമാണ് അച്ഛനെയും കൊണ്ട് ഞാൻ കണ്ണൂർ ഗവ.മെഡിക്കൽ കോളജിന്റെ ഡെന്റൽ വിഭാഗത്തിൽ പോയത്. ഒപി ചീട്ടെടുത്ത് താഴത്തെ നിലയിൽ പോയി പ്രാഥമിക പരിശോധന നടത്തി. അവിടെ നിന്ന്  അഞ്ചാം നിലയിൽ  പോകണമെന്ന് നിർദേശിച്ചു. എന്നാൽ പടികൾ കയറി മാത്രമാണ് മുകളിൽ എത്താൻ കഴിയുക എന്നത് ലിഫ്റ്റിന് മുന്നിൽ കാത്തുനിൽക്കുമ്പോഴാണ് അറിഞ്ഞത്. ലിഫ്റ്റ് സംവിധാനം തകരാറിലാണ്. ഞാനും അച്ഛനും പടികൾ കയറാൻ തുടങ്ങി. അതിനിടയിലാണ് ഒരു ഭിന്നശേഷിക്കാരൻ അഞ്ചാം നിലയിലേക്ക് പ്രയാസപ്പെട്ട് കയറാൻ ശ്രമിക്കുന്നതു കണ്ടത്. വിഷമം തോന്നി. ഞങ്ങൾ അഞ്ചാം നിലയിലെത്തി കുറെ കഴിഞ്ഞാണ് അദ്ദേഹവും എത്തിയത്. എത്തിയപ്പോഴേക്കും വളരെ ക്ഷീണിതനായിരുന്നു. ഇതു വല്ലാത്തൊരു അവസ്ഥയാണ്. ചികിത്സയ്ക്ക് എത്തുന്ന പ്രായമുള്ളവർക്കും ഭിന്നശേഷിക്കാർക്കും ഇത് മറ്റ് അസുഖങ്ങൾ വരുത്തും. ഒരു ലിഫ്റ്റ് എങ്കിലും ഇത്തരക്കാർക്ക് ഉപയോഗിക്കാൻ വേണമായിരുന്നു. മെഡിക്കൽ കോളജിലെ പ്രധാന വിഭാഗത്തിൽ ഒരു ലിഫ്റ്റ് പ്രവർത്തിക്കുന്നുണ്ട്. ഇതുപോലെ ഡെന്റൽ കോളജിൽ ഒരു ലിഫ്റ്റെങ്കിലും ഉടൻ പ്രവർത്തിപ്പിക്കാൻ ആശുപത്രി അധികൃതർ തയാറാകണം.

English Summary:

Pariyaram Dental College Hospital in Kerala is under fire for its lack of accessibility for elderly and differently-abled individuals. Despite two lifts being out of order for 10 months, the hospital authorities have failed to address the issue, causing significant hardship for patients who require assistance.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com