ADVERTISEMENT

ചെറുപുഴ ∙ മലയോര മേഖലയിലെ കർഷകരും കാട്ടുപന്നികളും നിലനിൽപിനായി പരസ്പരം പോരടിക്കുമ്പോൾ അതിജീവനത്തിന്റെ അതിസുന്ദര കഥയാണ് എയ്യൻകല്ലിലെ കുണ്ടിലെപുരയിൽ രാഘവനും കുടുംബത്തിനും പറയാനുള്ളത്. കാട്ടുപന്നിയുമായുള്ള ആത്മബന്ധത്തിന്റെ കഥ തുടങ്ങുന്നത് 7 മാസങ്ങൾക്കു മുൻപാണ്. രാവിലെ റബർത്തോട്ടത്തിലേക്കിറങ്ങിയ രാഘവന്റെ കണ്ണിൽപ്പെട്ടതു ഗുരുതര പരുക്കേറ്റ പന്നിക്കുഞ്ഞിനെ. ഉടൻതന്നെ രാഘവൻ പന്നിക്കുഞ്ഞിനെ വീട്ടിലെത്തിച്ചു. രാഘവനും ഭാര്യ സരോജിനിയും മകൻ അനുരാജും ചേർന്നു നടത്തിയ പരിചരണത്തിലൂടെ പന്നിക്കുഞ്ഞ് ജീവിതത്തിലേക്കു തിരിച്ചെത്തി. ആരോഗ്യം വീണ്ടെടുത്തതോടെ പന്നിക്കുഞ്ഞ് ഇവരുടെ വീടിന്റെ ഭാഗമായി.

അർജുൻ എന്ന ഓമനപ്പേരു ചൊല്ലി അവരവനെ വളർത്തി. പകൽ സമയത്തു രാഘവന്റെയും സമീപത്തെയും കൃഷിയിടങ്ങളിൽ കറങ്ങിനടക്കും. ‘അർജുൻ...’ എന്നു നീട്ടിവിളിച്ചാൽ ഓടി വീട്ടിലെത്തും. രാവിലെ ടാപ്പിങ്ങിനു പോകുന്ന രാഘവനൊപ്പം അർജുനുമുണ്ടാകും. രാത്രിയായാൽ വീടിന്റെ തിണ്ണയിലോ സമീപത്തുള്ള ഷെഡിലോ കിടന്നുറങ്ങും.

‘പഴങ്കഞ്ഞിയാണ് ഇഷ്ടം. അതു കിട്ടാതെ വീട്ടിൽനിന്നു പുറത്തിറങ്ങില്ല. നായകളുമായി പൊതുവേ കാട്ടുപന്നികൾ ഒത്തുപോകില്ല. പക്ഷേ, ഇവിടെ നായകളും കാട്ടുപന്നിയും ഒന്നിച്ച് ഒരു പാത്രത്തിൽനിന്നു ഭക്ഷണം കഴിക്കും. വേണമെങ്കിൽ ഒന്നിച്ചു കിടന്നുറങ്ങുകയും ചെയ്യും. റബർത്തോട്ടത്തിൽനിന്ന് അർജുനെ ലഭിച്ച ദിവസം മുതൽ ഞങ്ങൾക്കൊപ്പം വളർത്തുനായ്ക്കളായ അപ്പുവും ടിപ്പുവും അവന്റെ സംരക്ഷണം ഏറ്റെടുത്തിരുന്നു. ഇപ്പോഴും പകൽസമയത്ത് അവരിലാരെങ്കിലും അർജുനൊപ്പമുണ്ടാകും’, സരോജിനി പറഞ്ഞു.

English Summary:

In the heart of rural Kerala, a family's compassion shines as they rescue and befriend a wild boar piglet. This heartwarming tale of Arjun, the boar, and his adoptive human family will restore your faith in the beauty of interspecies connections.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com