ADVERTISEMENT

കണ്ണൂർ∙ അക്രമകാരികളായ തെരുവുനായ്ക്കളെ പിടി കൂടുന്നതിനു കോർപറേഷൻ നേതൃത്വത്തിൽ പട്ടിപിടിത്തക്കാരുടെ പാനൽ തയാറാക്കി പട്ടികളെ പിടികൂടി പ്രത്യേക സ്ഥലത്ത് താമസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മേയർ മുസ്‌ലിഹ് മഠത്തിൽ അറിയിച്ചു. തെരുവുനായ ശല്യം നിയന്ത്രണ വിധേയമാക്കുന്നത് സംബന്ധിച്ച് കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് വിളിച്ചുചേർത്ത യോഗത്തിലായിരുന്നു തീരുമാനം. 

ജില്ലാ പഞ്ചായത്ത് എബിസി പദ്ധതിക്ക് കോർപറേഷന്റെ വിഹിതം നൽകുന്നുണ്ട്. വന്ധ്യംകരിച്ച നായകളെ വീണ്ടും യഥാസ്ഥലത്ത് തന്നെ തുറന്നുവിടുന്നതിനാൽ എണ്ണം കുറയുന്നില്ലെന്ന് മാത്രമല്ല ക്രമേണ അക്രമസ്വഭാവമുള്ളവയായി മാറുന്നുമുണ്ട്. ആയതിനാൽ ഇങ്ങനെയുള്ള തെരുവുനായകളെ സംരക്ഷിക്കുന്നതിന് ഷെൽറ്റർ ഹോം സ്ഥാപിക്കുന്നതിനും പദ്ധതി രൂപീകരിക്കും. യോഗത്തിൽ ഡപ്യൂട്ടി മേയർ പി.ഇന്ദിര, സ്ഥിരസമിതി അധ്യക്ഷരായ എം.പി.രാജേഷ്, വി.കെ.ശ്രീലത, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ സുരേഷ് ബാബു എളയാവൂർ, കൗൺസിലർമാരായ കെ.പി.അബ്ദുൽ റസാഖ്, പി.വി. ജയസൂര്യൻ, സാബിറ, റാഷിദ്, കെ.പി.സുനിഷ, ബീബി, ആ സിമ,

കോർപറേഷൻ സെക്രട്ടറി ടി.ജി.അജേഷ്, അഡീഷനൽ സെക്രട്ടറി ജയകുമാർ, മൃഗസംരക്ഷണ വകുപ്പ് സീനിയർ വെറ്ററിനറി സർജൻ പി.കെ.പത്മരാജൻ, റെയിൽവേ ആരോഗ്യ വിഭാഗം ഡോ.വത്സല എന്നിവർ പങ്കെടുത്തു.

English Summary:

Addressing public safety concerns, Mayor Muslih Madathil revealed the city's plan to address the issue of aggressive stray dogs. This includes assembling a team of dog catchers and establishing a dedicated location for housing the captured animals.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com