ADVERTISEMENT

അസം റൈഫിൾസ് എക്സ്‌  സർവീസ് മെൻ യോഗം ; കണ്ണൂർ∙ അസം റൈഫിൾസ് എക്സ്‌ സർവീസ് മെൻ വെൽഫെയർ അസോസിയേഷൻ കണ്ണൂർ– കാസർകോട് ജില്ലാ ജനറൽ ബോഡി യോഗവും സ്തുത്യർഹ സേവനം കഴിഞ്ഞ് ജന്മനാട്ടിൽ തിരിച്ചെത്തിയ സൈനികർക്കുള്ള അനുമോദനവും ഡിസംബർ ഒന്നിന് രാവിലെ 10.30ന് ധർമശാല ഇന്ത്യൻ കോഫി ഹൗസിൽ നടക്കും.

സിഐഎസ്എഫ് എക്സ് സർവീസ് മെൻവാർഷിക സംഗമം 
കണ്ണൂർ ∙ സിഐഎസ്എഫ് എക്സ് സർവീസ് വെൽഫെയർ അസോസിയേഷൻ കണ്ണൂർ, കാസർകോട് വാർഷിക സംഗമം ഡിസംബർ ഒന്നിന് രണ്ട് മണിക്ക് ചൊവ്വ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.    9400880417, 9444780502.

അഭിമുഖം
കണ്ണൂർ∙ ഗവ. സിറ്റി ഹയർസെക്കൻ‍ഡറി സ്കൂൾ എച്ച്എസ് ഇംഗ്ലിഷ് താൽക്കാലിക അധ്യാപക ഒഴിവിലേക്ക് ഡിസംബർ 2ന് രാവിലെ 11ന് അഭിമുഖം നടക്കും.

സൗജന്യ ചികിത്സ
അലർജി മൂലം കണ്ണിലുണ്ടാകുന്ന ചൊറിച്ചിൽ, ചുവപ്പ്, കണ്ണിൽ നിന്നു വെള്ളം വരിക, കണ്ണിനും കൺപോളകൾക്കും ഉണ്ടാകുന്ന വീക്കം എന്നിവയ്ക്ക് കണ്ണൂർ ഗവ. ആയുർവേദ കോളജ് ആശുപത്രിയിലെ ശാലക്യതന്ത്ര വിഭാഗത്തിൽ ഗവേഷണ അടിസ്ഥാനത്തിൽ സൗജന്യ ചികിത്സ നൽകുന്നു. 10 മുതൽ 35 വയസ്സ് വരെയുള്ളവർക്ക് തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ ഒ.പി നമ്പർ എട്ടിൽ ചികിത്സ നേടാം. 7561098813

കേരളോത്സവം 8ന്
ഇരിക്കൂർ ∙ പടിയൂർ-കല്യാട് പഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായുള്ള കലാമത്സരങ്ങൾ ഡിസംബർ 8ന് രാവിലെ 9 മുതൽ പടിയൂർ ഗവ.ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും.

അധ്യാപക ഒഴിവ്
പയ്യാവൂർ ∙ പൈസക്കരി ദേവമാതാ ആർട്സ് ആൻഡ് സയൻസ് കോളജിൽ ബിബിഎ, ബിസിഎ വിഭാഗങ്ങളിൽ അധ്യാപക ഒഴിവ്. എൻഇടി യോഗ്യതയുള്ളവർക്കു മുൻഗണന. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സുകൾ ചെയ്തവർക്കും മുൻഗണന. അപേക്ഷകൾ dmc@devamathacollege.ac.in ലേക്ക് അയക്കുക. ഫോൺ: 9447282104, 9188702610.

കുന്നത്തൂർപാടിമടപ്പുരയിൽ വെള്ളാട്ടം
പയ്യാവൂർ ∙ കുന്നത്തൂർപാടി താഴെ മടപ്പുരയിൽ ഇന്നും നാളെയും രാവിലെ 11 മുതൽ വെള്ളാട്ടം നടക്കും. തുടർന്ന് അന്നദാനവും ഉണ്ടായിരിക്കുമെന്ന് പാരമ്പര്യ ട്രസ്റ്റി എസ്.കെ.കുഞ്ഞിരാമൻ നായനാർ അറിയിച്ചു.

വ്യക്തിത്വ വികസന,കരിയർ ക്യാംപ് 
വെള്ളോറ∙ ടാഗോർ  ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാംപ് (ട്യൂണിങ്) എരമം കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ടി. ആർ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം പ്രേമ സുരേഷ് അധ്യക്ഷയായി .അസിസ്റ്റന്റ് ജില്ലാ കലക്ടർ ഗ്രന്ഥേ സായികൃഷ്ണ മുഖ്യാതിഥിയായി സംബന്ധിച്ചു. സിസിഎംവൈ പ്രിൻസിപ്പൽ കെ. സുജിത, പ്രിൻസിപ്പൽ പി. ദാമോദരൻ, പ്രധാനധ്യാപിക പി. രജനി, കലക്ട്രേറ്റ് ജൂനിയർ സൂപ്രണ്ട് പി.ആർ. കിഷോർ, എം. ശിവപ്രകാശ്, എ.വി.സ്മിത, എൻ.വി.സതി, പി. ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.

സെമിനാർ 3ന്
പയ്യാവൂർ ∙ സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റി ചെമ്പേരി ഏരിയ കൗൺസിലും പൊന്മല സെന്റ് ജോസഫ്സ് കോൺഫറൻസും സംഘടിപ്പിക്കുന്ന ജീവിതശൈലീ രോഗമുക്തിയും പ്രതിരോധവും സംബന്ധിച്ച സെമിനാർ ഡിസംബർ 3ന് 2 മുതൽ പൊന്മല പാരിഷ് ഹാളിൽ നടക്കും. സെമിനാറിൽ പ്രമുഖ പ്രകൃതിജീവന പ്രചാരകൻ ഡോ.ജേക്കബ് വടക്കൻചേരിയുടെ പ്രഭാഷണവും കൺസൽട്ടേഷനും ഉണ്ടായിരിക്കും.  പ്രവേശനം സൗജന്യമാണ്. കൺസൽട്ടേഷൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് റജിസ്റ്റർ ചെയ്യണം.  8547846245. 

വിദ്യാഭ്യാസ സ്കോളർഷിപ്
കേരള മോട്ടർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ സജീവ അംഗങ്ങളായ തൊഴിലാളികളുടെ എട്ടാം ക്ലാസ് മുതൽ പ്രഫഷനൽ കോഴ്സ് വരെ പഠിക്കുന്ന കുട്ടികളിൽ നിന്നും 2024-25 അധ്യയന വർഷത്തെ വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. kmtwwfb.org 0497 2705197

മൾട്ടിപർപ്പസ് വർക്കർ ഒഴിവ്
എരഞ്ഞോളി പഞ്ചായത്ത് ഗവ. ആയുർവേദ ഡിസ്പൻസറിയിലേക്ക് മൾട്ടിപർപ്പസ് വർക്കർ തസ്തികയിൽ നിയമനം നടത്തുന്നു. ഡിസംബർ 10 ന് രാവിലെ 10 ന് പഞ്ചായത്ത് ഓഫിസിൽ അഭിമുഖം. ഫോൺ: 04902350475

എൻറോൾഡ് ഏജന്റ് കോഴ്സ്
കണ്ണൂർ സർവകലാശാല ആസ്ഥാനത്ത് അസാപ്പിന്റെ സെന്റർ ഫോർ സ്കിൽ ഡവലപ്മെന്റ് ആൻഡ് കരിയർ പ്ലാനിങ് കേന്ദ്രത്തിൽ എൻറോൾഡ് ഏജന്റ് കോഴ്സ് ആരംഭിക്കുന്നു. ബികോം, എംകോം, ബിബിഎ, എംബിഎ- ഫിനാൻസ് ബിരുദധാരികൾക്ക് ചേരാം. 7907828369.

ഓപ്പറേറ്റേഴ്‌സിനെതിരഞ്ഞെടുക്കുന്നു
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ജില്ലാ കാര്യാലയത്തിലേക്ക് എൻഎഎംപി/എസ്എഎംപി ഓപ്പറേറ്റേഴ്‌സിനെ ഒരു വർഷത്തേക്ക് തിരഞ്ഞെടുക്കുന്നു. പ്രായപരിധി 35 വയസ്സ്. സർക്കാർ അംഗീകൃത പോളിടെക്നിക്കുകളിൽ നിന്നുള്ള ത്രിവത്സര മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെന്റേസൻ ഡിപ്ലോമയാണ് യോഗ്യത. ഡിസംബർ 16ന് രാവിലെ 11ന് മലിനീകരണ നിയന്ത്രണ ബോർഡ്, കണ്ണൂർ ജില്ലാ കാര്യാലയത്തിൽ ഹാജരാകണം. ഫോൺ : 0497-2711621

ഗതാഗതം നിരോധിച്ചു
മട്ടന്നൂർ-ഇരിക്കൂർ റോഡിൽ മട്ടന്നൂർ മുതൽ മട്ടന്നൂർ മുനിസിപ്പാലിറ്റി വരെയുള്ള ഭാഗത്തു ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ ഡിസംബർ 1 മുതൽ 10 വരെ അതുവഴിയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചതായി അധികൃതർ അറിയിച്ചു.   മട്ടന്നൂരിൽ നിന്ന് വരുന്ന വാഹനങ്ങൾ കോളജ് റോഡ്, കൊളപ്പ വഴി ഇരിക്കൂർ ഭാഗത്തേക്കും ഇരിക്കൂർ നിന്ന് വരുന്ന വാഹനങ്ങൾ പയ്യപ്പറമ്പ്, കളറോഡ് വഴി മട്ടന്നൂർ ഭാഗത്തേക്കും പോകണം.

റാങ്ക് ലിസ്റ്റ് റദ്ദാക്കി
ജില്ലയിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൽ ഇലക്ട്രിഷ്യൻ (കാറ്റഗറി നമ്പർ 543/19) തസ്തികയിലേക്ക് 2021 ഒക്ടോബർ 6ന് നിലവിൽ വന്ന റാങ്ക് പട്ടികയുടെ കാലാവധി 2024 ഒക്ടോബർ 5ന് അർധരാത്രി പൂർത്തിയായതിനാൽ റദ്ദാക്കിയതായി പിഎസ്‌സി ജില്ലാ ഓഫിസർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com