മഞ്ഞപ്പിത്ത വ്യാപനം: ഹോട്ടലുകളിൽ പരിശോധന; തുടർ പരിശോധനകൾ ഊർജിതമാക്കാൻ തീരുമാനം

Mail This Article
തളിപ്പറമ്പ്∙ നഗരസഭയിലെ മഞ്ഞപ്പിത്ത ബാധയെ തുടർന്ന് സമീപ പഞ്ചായത്തുകളിൽ ഉള്ള ഹോട്ടലുകൾ,തട്ടുകടകൾ, ജ്യൂസ് കടകൾ എന്നിവിടങ്ങളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ഹെൽത്ത് സൂപ്പർവൈസർ ഇ.ജെ.അഗസ്റ്റിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കുറുമാത്തൂർ പഞ്ചായത്ത് പ്രദേശത്ത് നടത്തിയ പരിശോധനയിൽ 5 സ്ഥാപനങ്ങളിൽ നിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു.
തുടർ പരിശോധനകൾ ഊർജിതമാക്കുന്നതിനും തീരുമാനിച്ചു. അനധികൃതമായി കുടിവെള്ളം വിതരണം ചെയ്യുന്നതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ സമീപ പഞ്ചായത്തുകളിൽ പരിശോധന നടത്തുമെന്ന് ഹെൽത്ത് സൂപ്പർവൈസർ അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്. അനില, കെ. സതീശൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എൻ.പി.അഭിമന്യു, സി.വി.വിനീത് എന്നിവരും പങ്കെടുത്തു.