ADVERTISEMENT

കണ്ണൂർ∙ സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് മുഖേന നടത്തുന്ന ക്രിസ്മസ്– പുതുവത്സര വിപണി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. അരി, പഞ്ചസാര, ചെറുപയർ, മുളക്, മല്ലി, വെളിച്ചെണ്ണ, കടല ഉൾപ്പെടെ 13 ഇനങ്ങൾ സബ്സിഡിയോടെ ലഭിക്കും. കൂടാതെ ത്രിവേണി തേയില, ബിരിയാണി അരി, ആട്ട, റവ, മൈദ, അരിപ്പൊടി ഉൾപ്പെടെയുള്ളവ സബ്സിഡിയില്ലാതെയും വിതരണം ചെയ്യുന്നുണ്ട്.

ക്രിസ്മസ്- പുതുവത്സര കേക്കുകൾ, ത്രിവേണി നോട്ട്ബുക്കുകളുടെ ഡിസ്‌കൗണ്ട് കച്ചവടം എന്നിവയുമുണ്ട്.  ഒന്നിനു സമാപിക്കും. കോർപറേഷൻ വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷൻ സുരേഷ്ബാബു എളയാവൂർ, കൺസ്യൂമർഫെഡ് ഡയറക്ടർ കെ.പി പ്രമോദ്, അസിസ്റ്റന്റ് റീജനൽ മാനേജർമാരായ വി.കെ രാജേഷ്, കെ.സുധീർ ബാബു, മോഹനൻ കൊല്ലേൻ എന്നിവർ പങ്കെടുത്തു.

English Summary:

Kannur Christmas Market offers subsidized goods. Minister Ramachandran Kadannappally inaugurated the Consumerfed market offering essential commodities at discounted rates.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com