ADVERTISEMENT

തലശ്ശേരി∙ ചൊക്ലി പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം 26ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. 2 മണിക്ക് ചേരുന്ന യോഗത്തിൽ സ്പീക്കർ എ.എൻ.ഷംസീർ അധ്യക്ഷത വഹിക്കും.  എംഎൽഎയുടെ ആസ്തി വികസന ഫണ്ട് (1.75 കോടി രൂപ), എൽഎസ്ജിഡി ഫണ്ട് (70 ലക്ഷം രൂപ), എൻഎച്ച്എം ഫണ്ട് (15 ലക്ഷം രൂപ) എന്നിവയും ജനകീയ കമ്മിറ്റി കണ്ടെത്തിയ 62 ലക്ഷം രൂപയും വിനിയോഗിച്ചാണ് കെട്ടിടനിർമാണം പൂർത്തിയാക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.രമ്യയും മെഡിക്കൽ ഓഫിസർ ഡോ. എം.നീതുവും ഭാരവാഹികളായ കെ.എം.പവിത്രൻ, പി.കെ.യൂസഫ് എന്നിവരും അറിയിച്ചു. ഒപി ഹാൾ, ലബോറട്ടറി, ഫിസിയോതെറപ്പി യൂണിറ്റ്, വയോജന പാർക്ക്, ചിൽഡ്രൻസ് പാർക്ക് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

English Summary:

Thalassery Family Health Centre Inauguration: Minister Veena George will inaugurate the new Chokli Panchayat Family Health Centre in Thalaserry on October 26th. The event will be presided over by A.N. Shamseer and will begin at 2 pm.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com