കുട്ടിയെ അടിച്ചുവീഴ്ത്തി മോഷണശ്രമം; പൊലീസ് അന്വേഷണം ഊർജിതമാക്കി

Mail This Article
×
മാങ്ങാട്ടിടം ∙ കോയിലോട് 13 വയസ്സുകാരനെ അടിച്ചുവീഴ്ത്തി വീട്ടിൽ കവർച്ച നടത്താൻ ശ്രമിച്ച കേസിൽ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെയും സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമാക്കി.കണ്ണൂരിൽ നിന്നുള്ള ഫൊറൻസിക് സംഘവും പൊലീസ് നായയും സ്ഥലത്ത് പരിശോധന നടത്തി.കൂത്തുപറമ്പ് പൊലീസ് ഇൻസ്പെക്ടർ ഹരിക്കുട്ടന്റെ നേതൃത്വത്തിലാണ് അന്വേഷണം. തിങ്കളാഴ്ച ഉച്ചയോടെ കോയിലോട് ജുമാ മസ്ജിദിന് സമീപത്തെ ഷമീദിന്റെ വീട്ടിലാണ് മോഷണ ശ്രമം ഉണ്ടായത്.വീട്ടുകാർ വീടുപൂട്ടി പുറത്ത് പോയ സമയത്തായിരുന്നു സംഭവം.ഷമീദിന്റെ എട്ടാം ക്ലാസിൽ പഠിക്കുന്ന മകൻ സ്കൂളിൽനിന്ന് എത്തിയപ്പോൾ അകത്തുണ്ടായിരുന്ന മോഷ്ടാവ് അടിച്ചുവീഴ്ത്തുകയായിരുന്നു. കുട്ടിയുടെ കൈക്ക് സാരമായി പരുക്കേറ്റു.
English Summary:
Koyilode robbery investigation intensifies after a 13-year-old boy was assaulted during an attempted theft at his home. Police are using CCTV footage and a forensic team to investigate the incident near Juma Masjid in Koyilode.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.