ADVERTISEMENT

കൂത്തുപറമ്പ്∙ കണ്ണവം വനത്തിൽ കാണാതായെന്നു കരുതുന്ന എൻ.സിന്ധുവിനു വേണ്ടിയുള്ള തിരച്ചിൽ വിഫലം. ഇന്നലെ രാവിലെ കണ്ണവം സിഐ കെ.വി.ഉമേഷ്, ഫോറസ്റ്റ് ഓഫിസർ കെ.ജിജിൻ എന്നിവരുടെ നേതൃത്വത്തിൽ ഇരുപതോളം പൊലീസുകാരും വനപാലകരും നാട്ടുകാരും ഡോഗ് സ്ക്വാഡ് ഉൾപ്പെടെയുള്ള പ്രത്യേക അന്വേഷണസംഘവും തിരച്ചിൽ നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. ഡിസംബർ 31ന് ആണ് കണ്ണവം കോളനിയിലെ പൊരുന്നൻ വീട്ടിൽ എൻ.സിന്ധുവിനെ (40) കാണാതായത്. വിറകു ശേഖരിക്കാൻ‍ വനത്തിന്റെ ഭാഗമായ അറയ്ക്കലിലേക്കു പോകുന്ന പതിവുള്ളതിനാലാണു വനം കേന്ദ്രീകരിച്ചു തിരച്ചിൽ നടത്തുന്നത്.

English Summary:

Missing person N. Sindhu's search continues in Kannavam forest near Koothattukulam. The extensive search involving police, forest officials, and a dog squad has so far yielded no results.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com