ADVERTISEMENT

പയ്യന്നൂർ ∙ വേദന സഹിച്ച് വേദിയിൽ പതറാതെ ടീമിനെ വിജയത്തേരിലേറ്റിയ ടി.വി.ആശിഷ് വിജയക്കിരീടം ചൂടിയ ശേഷം കാലിന് പ്ലാസ്റ്ററിട്ടു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ പരിചമുട്ട് കളിയിൽ വെള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിനെ നയിച്ചത് ആശിഷാണ്. പരിശീലനത്തിനിടയിലാണ് വലത് കാൽകുഴയ്ക്ക് പരുക്കേറ്റത്. പ്ലാസ്റ്റർ ഇടാൻ ഡോക്ടർ നിർദേശിച്ചു.  പ്ലാസ്റ്റർ ഇടാതെ മത്സരത്തിൽ പങ്കെടുത്ത് ചരിത്രത്തിലാദ്യമായി വെള്ളൂർ സ്കൂളിന് പരിചമുട്ട് കളിയിൽ വിജയം നേടിക്കൊടുത്തു. ഈ വാർത്ത മനോരമ റിപ്പോർട്ട് ചെയ്തിരുന്നു.  മത്സരത്തിന് ശേഷം നേരെ തിരുവനന്തപുരത്തെ ആശുപത്രിയിൽ പോയി കാലിന് പ്ലാസ്റ്ററിട്ടു. സ്കൂൾ ലീഡറും മികച്ച ഫുട്ബോൾ താരവുമാണ് ആശിഷ്. കണ്ടോത്തെ എം.രാജീവന്റെയും തായിനേരി എസ്എബിടിഎം സ്കൂൾ അധ്യാപിക ദീപയുടെയും മകനാണ്.

English Summary:

Parijatham victory: Despite a severe ankle injury, T.V. Ashish led his school to victory in the prestigious State School Kalotsavam, showcasing remarkable resilience. He then went straight to the hospital for a plaster cast after receiving the trophy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com