വളക്കൈ– കിരാത്ത് റോഡിലെ അപകടാവസ്ഥയ്ക്ക് പരിഹാരമില്ല
Mail This Article
ശ്രീകണ്ഠപുരം ∙ വളക്കൈ– കിരാത്ത് റോഡിലെ അപകടാവസ്ഥയ്ക്കു പരിഹാരമായില്ല. ഒരാഴ്ച മുൻപു സ്കൂൾ ബസ് മറിഞ്ഞു വിദ്യാർഥിനി മരിച്ചത് ഈ റോഡിലാണ്. വർഷങ്ങൾ പഴക്കമുള്ള റോഡിൽ കിരാത്ത് നിന്നു വളക്കൈയിലേക്കു കുത്തനെയുള്ള വളവും ഇറക്കവുമാണ്. ഇത്തരം റോഡുകളിൽ സാധാരണയായി പിഡബ്ല്യുഡി സ്ഥാപിക്കാറുള്ള ക്രാഷ് ബാരിയർ ഇവിടെയില്ല. വളക്കൈ പാലം മുതൽ കിരാത്ത് വരെയുള്ള റോഡ് ചെങ്ങളായി പഞ്ചായത്തിന്റേതാണ്. ഇതിന്റെ തുടക്കത്തിലെ ഭാഗം പിഡബ്ല്യുഡിയുടേതാണ്.
അതിനാൽ ഇവിടെ അപകടാവസ്ഥയ്ക്കു പരിഹാരം കാണേണ്ടതു പിഡബ്ല്യുഡിയാണ്.കിരാത്ത് മേഖലയിൽ ധാരാളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവർ ദിവസേന ആശ്രയിക്കുന്ന റോഡാണിത്. ഒട്ടേറെ വാഹനങ്ങളും ഇതുവഴി കടന്നുപോകാറുണ്ട്. ചുഴലി റോഡും തളിപ്പറമ്പ് – ഇരിട്ടി സംസ്ഥാനപാതയും കിരാത്ത് റോഡും സംഗമിക്കുന്ന ഇവിടെ അപകടാവസ്ഥയ്ക്കു വേഗത്തിൽ പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.