കണ്ണൂർ ജില്ലയിൽ ഇന്ന് (10-01-2025); അറിയാൻ, ഓർക്കാൻ
Mail This Article
ഇന്ന്
അടുത്ത 2 ദിവസം ബാങ്ക് അവധിയായതിനാൽ ഇടപാടുകൾ ഇന്നു നടത്തുക.
ഇന്നത്തെ പരിപാടി
∙ വെള്ളോറ തട്ടിന്മീത്തൽ വേട്ടയ്ക്കൊരുമകൻ കോട്ടം കളിയാട്ടം ഉത്സവം, കോൽക്കളി - 7. 00.
∙ പച്ചാണി സെന്റ് മേരീസ് പള്ളി തിരുനാൾ, കൊടിയേറ്റ് - 4.00.
വൈദ്യുതി മുടക്കം
ചാലോട്∙ ചാലോട് ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിലെ പള്ളിക്കര, കോളിപ്പാലം, വിസ്ത, കോയോടൻചാൽ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8 മുതൽ 3 വരെ.
അറിയിപ്പ്
മത്സ്യസമ്പദ് യോജന:അപേക്ഷ ക്ഷണിച്ചു
പ്രധാനമന്ത്രി മത്സ്യസമ്പദ് യോജനയുടെ ഘടക പദ്ധതിയായ ബ്രാക്കിഷ്/സലൈൻ മേഖലയിൽ ബയോ ഫ്ലോക് കുളം നിർമാണം, ബയോ ഫ്ലോക് മത്സ്യകൃഷി, മത്സ്യസേവനകേന്ദ്രം ആരംഭിക്കൽ എന്നീ പദ്ധതികളിലേക്ക് അപേക്ഷിക്കാം. 13 വരെ അപേക്ഷ സ്വീകരിക്കും. ഫോൺ : 0497 2731081
പ്രൊജക്ട് മാനേജരുടെ ഒഴിവ്
കേന്ദ്ര സർക്കാർ സ്ഥാപനമായ ബയോ ടെക്നോളജി ഇൻഡസ്ട്രി റിസർച് കൗൺസിലിന്റെ (ബിറാക്) സഹായത്തോടെ തലശ്ശേരി മലബാർ കാൻസർ സെന്ററിൽ നടത്തുന്ന താൽക്കാലിക ഗവേഷണ പ്രോജക്ടിലേക്ക് പ്രൊജക്ട് മാനേജരെ ആവശ്യമുണ്ട്. 15നു മുൻപായി അപേക്ഷണം. www.mcc.kerala.gov.in ഫോൺ: 0490 239924
ലാസ്‌കർ ഗ്രേഡ് ടു ഒഴിവ്
ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ലാസ്‌കർ ഗ്രേഡ് ടു തസ്തികയിൽ വിമുക്ത ഭടന്മാർക്കായി (എസ്‌സി കൺവേർട്ടഡ് ടു ക്രിസ്ത്യൻ) വിഭാഗത്തിനായി സംവരണം ചെയ്ത ഒരു താൽക്കാലിക ഒഴിവുണ്ട്. യോഗ്യത ഏഴാം ക്ലാസ് പാസ്. അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ 17ന് അകം റജിസ്റ്റർ ചെയ്യണം.
കോഴ്സുകൾ
കണ്ണൂർ ഗവ. വനിതാ ഐടിഐയിൽ ഐഎംസി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ടാലി , ഡിപ്ലോമ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ജിഎസ്ടി റിട്ടേൺ ഫയലിങ്, ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജി, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സിസിടിവി, എം.എസ് എക്സൽ, എം.എസ് ഓഫിസ് കോഴ്സുകളിലേക്കാണ് അഡ്മിഷൻ ആരംഭിച്ചത്. ഫോൺ: 9745479354.
ഐടിഐ: അക്കൗണ്ട് വിവരം ലഭ്യമാക്കണം
വ്യാവസായിക പരിശീലന വകുപ്പിന്റെ പന്ന്യന്നൂർ ഗവ ഐടിഐയിൽ നിന്നും 2021, 2022, 2023, 2024 വർഷങ്ങളിൽ പരിശീലനം പൂർത്തിയാക്കിയ ട്രെയ്നികൾക്ക് കോഷൻ മണി, സെക്യൂരിറ്റി ഡിപ്പോസിറ്റ് എന്നിവ വിതരണം നടത്തുന്നതിന് ട്രെയ്നികളുടെ ബാങ്ക് അക്കൗണ്ട് വിവരം ജനുവരി 31നകം ഓഫിസിൽ ഹാജരാക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. അക്കൗണ്ട് വിവരം ലഭ്യമാക്കാത്തവരുടെ തുക സർക്കാരിലേക്ക് തിരിച്ചടയ്ക്കും. ഫോൺ: 0490 2318650
കുടിശിക: കാലാവധി നീട്ടി
കേരള മോട്ടർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമെടുത്ത തൊഴിലാളികൾക്ക് നിബന്ധനകൾക്ക് വിധേയമായി 9 ശതമാനം പലിശ സഹിതം അവസാന മൂന്ന് വർഷ കാലയളവ് വരെയുള്ള (കോവിഡ് കാലയളവ് ഒഴികെ) കുടിശിക ഒടുക്കുന്നതിനുള്ള കാലാവധി മാർച്ച് 31 വരെ നീട്ടിയതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. ഫോൺ: 04972705197.
തീയതി നീട്ടി
മാനേജ്മെന്റ് ഓഫ് സ്പെസിഫിക് ലേണിങ് ഡിസോഡേഴ്‌സ് വിഷയത്തിൽ എസ്ആർസി കമ്യൂണിറ്റി കോളജ് നടത്തുന്ന സർട്ടിഫിക്കറ്റ് ബാച്ചിലേക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി ദീർഘിപ്പിച്ചു. 6 മാസം ദൈർഘ്യമുള്ള കോഴ്‌സ് വിദൂര വിദ്യാഭ്യാസ രീതിയിലാണ് നടത്തുന്നത്. സ്‌കൂൾ അധ്യാപകർ, സ്പെഷൽ എജ്യുക്കേറ്റർമാർ, സൈക്കോളജിസ്റ്റ്, എജ്യുക്കേഷനൽ തെറപ്പിസ്റ്റ് എന്നിവർക്ക് മുൻഗണന. അപേക്ഷിക്കാൻ: https://app.srccc.in/register www.srccc.in. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 31. ഫോൺ: 94460 60641, 94472 52541
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
വനം വകുപ്പിൽ ജില്ലയിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർ(കാറ്റഗറി നമ്പർ-027/2022 ഡയറക്ട് റിക്രൂട്മെന്റ്) നിയമനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി പിഎസ്സി ജില്ലാ ഓഫിസർ അറിയിച്ചു.
മെഡിക്കൽ ഓഫിസർ
നാഷനൽ ഹെൽത്ത് മിഷനു കീഴിൽ കരാറടിസ്ഥാനത്തിൽ മെഡിക്കൽ ഓഫിസർമാരെ നിയമിക്കുന്നു. 11ന് രാവിലെ 10നു കണ്ണൂർ എൻഎച്ച്എം ഓഫിസിൽ ഇന്റർവ്യൂ. ഫോൺ: 0497 2709920.
ഡിസിഎ,ടാലി കോഴ്‌സുകൾ
∙ കണ്ണൂർ മേലെചൊവ്വ സിഡിറ്റ് കേന്ദ്രത്തിൽ ഡിസിഎ, ഡേറ്റ എൻട്രി, അക്കൗണ്ടിങ് (ടാലി), ഡിടിപി, എസ് ഓഫിസ് കോഴ്‌സുകളിലേക്കു ജനുവരി 17 വരെ അപേക്ഷിക്കാം. ഫോൺ: 9947763222.
ബാസ്കറ്റ്ബോൾ സിലക്‌ഷൻ 19ന്
തലശ്ശേരി ∙ ബാസ്കറ്റ്ബോൾ ജൂനിയർ, യൂത്ത് സ്റ്റേറ്റ് ചാംപ്യൻഷിപ്പിനുള്ള കണ്ണൂർ ജില്ലാ ടീം (ആൺ, പെൺ) സിലക്‌ഷൻ 19ന് രാവിലെ 9.30ന് തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. ജില്ലയിലെ റജിസ്ട്രേഡ് കളിക്കാർ ജൂനിയർ തലത്തിൽ 2007 ജനുവരി ഒന്നിനുശേഷം ജനിച്ചവരും യൂത്ത് വിഭാഗത്തിൽ 2009 ജനുവരി ഒന്നിനുശേഷം ജനിച്ചവരുമാകണം. ജനനസർട്ടിഫിക്കറ്റ്, ആധാർ കോപ്പി, ഫോട്ടോ എന്നിവ സഹിതം ഹാജരാകണം. ഫോൺ: 9847032254
ഗെസ്റ്റ് ലക്ചറർ നിയമനം
തലശ്ശേരി ∙ ഗവ. ബ്രണ്ണൻ കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ ഫിസിക്കൽ സയൻസ് വിഷയത്തിൽ ഗെസ്റ്റ് ലക്ചററെ നിയമിക്കുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറേറ്റിൽ റജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. നെറ്റ്, പിഎച്ച്ഡി ഉള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. ഇന്റർവ്യൂ 13ന് 11 മണിക്ക് കോളജിൽ നടക്കും. ഫോൺ: 0490 2320227.
വാണിജ്യ സ്ഥാപനങ്ങൾ റജിസ്റ്റർ ചെയ്യണം
∙ പത്തോ അതിൽ കൂടുതലോ തൊഴിലാളികളെ ഉപയോഗിച്ച് നിർമാണ പ്രവൃത്തി ചെയ്യുന്ന ജില്ലയിലെ എല്ലാ വാണിജ്യ സ്ഥാപനങ്ങളും തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി റജിസ്റ്റർ ചെയ്യണമെന്നും സുരക്ഷാക്രമീകരണങ്ങൾ ഒരുക്കണമെന്നും ജില്ലാ ലേബർ ഓഫിസർ (എൻഫോഴ്‌സ്‌മെന്റ്) അറിയിച്ചു. അല്ലാത്തപക്ഷം പരിശോധനാ വേളയിൽ ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്‌ഷൻ വർക്കേഴ്‌സ് (റഗുലേഷൻ ഓഫ് എംപ്ലോയ്‌മെന്റ് ആൻഡ് കണ്ടീഷൻ ഓഫ് സർവീസ്) ആക്ട് പ്രകാരം നടപടികൾ സ്വീകരിക്കും. ഫോൺ: 0497 2700353
ലൈബ്രറി കൗൺസിൽ സർഗോത്സവം നാളെ
∙ ജില്ലാ ലൈബ്രറി കൗൺസിൽ യുപി-ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന സർഗോത്സവം ജില്ലാതല മത്സരം നാളെ രാവിലെ 9.30 മുതൽ കണ്ണൂർ മുനിസിപ്പൽ ഹൈസ്‌കൂളിൽ നടക്കും. മത്സരാർഥികൾ രാവിലെ 9ന് എത്തണം.
സൈക്യാട്രിസ്റ്റ് ഒഴിവ്
∙ ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പദ്ധതിയിൽ സൈക്യാട്രിസ്റ്റ് തസ്തികയിൽ ഒഴിവുണ്ട്. 13ന് രാവിലെ 10ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ വോക് ഇൻ ഇന്റർവ്യൂ. ഫോൺ: 0497– 2734343.
ബീ-കീപ്പിങ് ട്രെയ്നിങ് കോഴ്സ്
∙ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് നടത്തുന്ന 6 മാസത്തെ ബീ-കീപ്പിങ് ട്രെയ്നിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി യോഗ്യതയുള്ള 18നും 30 നുമിടയിൽ പ്രായമുള്ളവർക്കു അപേക്ഷിക്കാം. khadi.kerala.gov.in ഫോൺ: 94956 89301
കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇന്ന് സേവനം ലഭിക്കുന്ന
ഒപി വിഭാഗങ്ങൾ
∙ ജനറൽ മെഡിസിൻ– ഡോ.കൃഷ്ണ നായിക്
∙ ഗൈനക്കോളജി– ഡോ.ഷീബ, ഡോ.ഷോണി, ഡോ.വൈഷ്ണ
∙ പീഡിയാട്രിക്സ്– ഡോ.സുരേഷ് ബാബു
∙ ഇഎൻടി– ഡോ.സാവിത്രി
∙ ഡെന്റൽ– ഡോ.ദീപക്, ഡോ.സൻജിത്ത് ജോർജ്
∙ നേത്ര വിഭാഗം– ഡോ.ജെയ്സി
∙ സ്കിൻ– ഡോ.ജയേഷ്
∙ നെഫ്രോളജി– ഡോ.രോഹിത് രാജ്
∙ ശ്വാസകോശ വിഭാഗം– ഡോ.കലേഷ്
∙ സൈക്യാട്രി– ഡോ.വിന്നി
∙ ഓങ്കോളജി, പെയിൻ & പാലിയേറ്റീവ്– ഡോ.സന്ദീപ്
∙ ഫിസിക്കൽ മെഡിസിൻ & റീഹാബ്– ഡോ.മനോജ്
∙ എൻസിഡി– ഡോ.വിമൽരാജ്
സേവനം ലഭ്യമല്ലാത്ത വിഭാഗങ്ങൾ കാർഡിയോളജി, ന്യൂറോളജി,സർജറി, ഓർത്തോപീഡിക്.