പാപ്പിനിശ്ശേരിയിലെ ഗതാഗത പരിഷ്‌കാരം: സ്ഥിരം സൂചനാ ബോർഡുകളും ഡിവൈഡറുകളും സ്ഥാപിച്ചു തുടങ്ങി
Mail This Article
പാപ്പിനിശ്ശേരി ∙ ദേശീയപാത വളപട്ടണം പാലം – കെഎസ്ടിപി പാപ്പിനിശ്ശേരി റോഡ് ജംക്‌ഷനിൽ നടപ്പാക്കിയ ട്രാഫിക് പരിഷ്‌കാരം വിജയകരമെന്ന് വിവിധ വകുപ്പുകളുടെ എൻജിനീയറിങ് വിഭാഗം വിലയിരുത്തി. വാഹനങ്ങളെ വഴിതിരിച്ചു വിടുന്നതിന്റെ ഭാഗമായി റോഡുകളിൽ സ്ഥിരമായ ഡിവൈഡറുകളും സൂചനാ ബോർഡുകളും റിഫ്ലക്ടറുകളും സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങി. കെ.വി.സുമേഷ് എംഎൽഎയുടെ നേതൃത്വത്തിൽ പാപ്പിനിശ്ശേരി പഞ്ചായത്ത് ഓഫിസിൽ അവലോകന യോഗം നടന്നു.
കടവത്തുവയൽ ജംക്‌ഷൻ മുതൽ പെട്രോൾ പമ്പ് വരെ കെഎസ്ടിപി റോഡ് വീതികൂട്ടാൻ തീരുമാനിച്ചു.പഞ്ചായത്ത് പ്രസിഡന്റ് എ.വി.സുശീല, വൈസ് പ്രസിഡന്റ് കെ.പ്രദീപ്കുമാർ, വളപട്ടണം എസ്ഐ പി.ഉണ്ണിക്കൃഷ്ണൻ, ദേശീയപാത സൈറ്റ് എൻജിനീയർ ഹർകേഷ്, ലെയ്സൺ ഓഫിസർ കെ.വി.അബ്ദുല്ല, പൊതുമരാമത്ത് റോഡ്സ് അസി.എക്സി.എൻജിനീയർ രാംകിഷോർ, ജനപ്രതിനിധികൾ, വിവിധ വകുപ്പുകളുടെ എൻജിനീയറിങ് ഉദ്യോഗസ്ഥർ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ, വിശ്വസമുദ്ര പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.