ADVERTISEMENT

കൂത്തുപറമ്പ്∙ കണ്ണവം വനത്തിനുള്ളിൽ കാണാതായെന്നു കരുതുന്ന കണ്ണവം ഉന്നതിയിൽ എൻ.സിന്ധുവിനായുള്ള തിരച്ചിൽ വീണ്ടും സജീവമാക്കാൻ കെ.പി.മോഹനൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനം. കാണാതായ സിന്ധുവിന്റെ വീട്ടു പരിസരത്ത് ഒരു കിലോമീറ്റർ ദൂരം ഡോഗ് സ്ക്വാഡിന്റെ കൂടി സഹായത്തോടെ തിരച്ചിൽ സംഘടിപ്പിക്കും.

 മറ്റു ഭാഗങ്ങളിലും തിരച്ചിൽ തുടരും. യുവതിയെ കണ്ടെത്താനുള്ള സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും സർക്കാർ ഇക്കാര്യത്തിൽ ആവശ്യമായ എല്ലാ സൗകര്യവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കെ.പി.മോഹനൻ എംഎൽഎ യോഗത്തിൽ അറിയിച്ചു.പഞ്ചായത്ത് പ്രസിഡന്റ് എൻ.വി ഷിനിജ, കണ്ണവം ഇൻസ്പെക്ടർ കെ.വി.ഉമേഷ്, എസ്ഐമാരായ രതീഷ്, സുനിൽകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ എം.ജിഷ്ണു, കെ.വി.പ്രശോഭ്, രാഷ്ട്രീയ സന്നദ്ധ സംഘടന പ്രവർത്തകരായ എ.അശോകൻ, പന്ന്യോടൻ ചന്ദ്രൻ, ചോയൻ ബാലകൃഷ്ണൻ, സി.പി. രാഘവൻ, വി.പി.മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.

English Summary:

Missing woman N. Sindhu's search intensifies in Kannur. Authorities, including a dog squad, are focusing efforts within a kilometer of her home in Kannavam forest area.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com