പാലക്കയംതട്ടിൽ പാരാഗ്ലൈഡിങ്; പരീക്ഷണപ്പറക്കൽ നടത്തി

Mail This Article
×
ശ്രീകണ്ഠപുരം∙ ഇരിക്കൂർ നിയോജകമണ്ഡലം ടൂറിസം വികസനത്തിന്റെ ഭാഗമായി പാലക്കയംതട്ടിൽ പാരാഗ്ലൈഡിങ്ങിന്റെ പരീക്ഷണപ്പറക്കൽ നടത്തി. 3500 അടി ഉയരമുള്ള പാലക്കയംതട്ടിൽനിന്ന് പുലിക്കുരുമ്പ സെന്റ് ജോസഫ്സ് ഹൈസ്കൂളിന്റെ മൈതാനത്തേക്കാണു പാരാഗ്ലൈഡിങ്ങിലൂടെ പറന്നിറങ്ങിയത്. ഹിമാചൽ പ്രദേശിലെ സംഘമാണ് ഇവിടെ ഇതിനായി എത്തിയത്. ബെംഗളൂരുവിലുള്ള കുടിയാൻമല സ്വദേശി മുഖേനയാണ് സംഘം എത്തിയത്. ഹൈസ്കൂൾ മൈതാനത്ത് ആദ്യമായി പറന്നിറങ്ങിയയാളെ സജീവ് ജോസഫ് എംഎൽഎ സ്വീകരിച്ചു. ഇരിക്കൂർ നിയോജകമണ്ഡലത്തിലെ ടൂറിസം നിക്ഷേപകസംഗമത്തിലെ ആശയമാണ് ഇത്.
English Summary:
Paragliding takes flight in Irikkoor, Kerala. A successful test flight from Palakkayamthottu to Pulikkurumbu demonstrates the potential of this exciting new adventure tourism opportunity.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.