കണ്ണൂർ സർവകലാശാലാ കലോത്സവത്തിന് തുടക്കം

Mail This Article
കണ്ണൂർ ∙ കണ്ണൂർ സർവകലാശാല കലോത്സവം എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി യൂണിയൻ ചെയർപഴ്സൻ കെ.ആര്യ അധ്യക്ഷയായി. വൈസ് ചാൻസലർ ഡോ.കെ.കെ.സാജു, റജിസ്ട്രാർ ഡോ. ജോബി കെ.ജോസ്, സിൻഡിക്കറ്റ് അംഗങ്ങളായ ഡോ.കെ.ടി.ചന്ദ്രമോഹൻ, ഡോ.എ.അശോക്, വൈഷ്ണവ് മഹേന്ദ്രൻ, എൻ.സുകന്യ, ഡിഎസ്എസ് ഇൻ ചാർജ് ഡോ.അനൂപ്, എസ്എൻ കോളജ് പ്രിൻസിപ്പൽ, ഡോ.സി.പി.സതീഷ്, ടി.പി.അഖില, പ്രവിഷ പ്രമോദ് എന്നിവർ പ്രസംഗിച്ചു. 14 വേദികളിലായി കഥാരചന, കവിതാലാപനം, പ്രസംഗ മത്സരം, പൂക്കളമത്സരം, കളിമൺപ്രതിമ നിർമാണം, മെഹന്ദി ഡിസൈൻ തുടങ്ങിയ മത്സരങ്ങളാണ് ഇന്നലെ നടന്നത്. 20 പോയിന്റുകളുമായി തോട്ടട എസ്എൻ കോളജാണു മുന്നിൽ.
ഇന്നത്തെ മത്സരങ്ങൾ
ഡിബേറ്റ് (മലയാളം, ഇംഗ്ലിഷ്), കവിതാലാപനം, പ്രസംഗം ഉറുദു, കാവ്യകേളി, പോസ്റ്റർ രചന, പെയ്ന്റിങ്, പെൻസിൽ ഡ്രോയിങ്, ചാർക്കോൾ ഡ്രോയിങ്, കൊളാഷ്, എംബ്രോയ്ഡറി, മലയാളം, ഇംഗ്ലിഷ്, ഹിന്ദി സിനിമ നിരൂപണം, ഫൊട്ടോഗ്രഫി, കംപ്യൂട്ടർ ഡിസൈനിങ്, അക്ഷരശ്ലോകം.