അപകടക്കുഴിയുമായി മാടായിപ്പാറ–കോപ്പാട്ട് റോഡ്

Mail This Article
×
പഴയങ്ങാടി∙മാടായിപ്പാറ – വെങ്ങര കോപ്പാട്ട് റോഡ് തകർന്നു. മാടായിപ്പാറയിലൂടെ പോകുന്ന റോഡിന്റെ മധ്യഭാഗത്തായി വലിയ കുഴികൾ അപടഭീഷണിയുയർത്തുന്നു. ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപെടുന്നത് പതിവായി. റോഡിൽ വെളിച്ചമില്ലാത്തതിനാൽ രാത്രി കാലങ്ങളിലാണ് അപകടങ്ങൾ ഏറെയും നടക്കുന്നത്. മാടായി പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തി കോൺക്രീറ്റ് ചെയ്ത റോഡാണിത്. റോഡ് നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
English Summary:
Madayipara-Vengara Koppatt road needs urgent repair. The damaged road, riddled with potholes and lacking adequate lighting, is causing frequent accidents, particularly for two-wheeler riders.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.