ഊരത്തൂരിൽ കശുവണ്ടി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

Mail This Article
×
ഇരിക്കൂർ∙ ഊരത്തൂരിൽ കശുവണ്ടി തൊഴിലാളിയെ ഷെഡിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് പേരിയ ഇരുമനത്തൂർ കാലിമന്ദം ഉന്നതിയിലെ ബാബുവിന്റെ ഭാര്യ രജനി (40) ആണ് മരിച്ചത്. മുഖത്ത് ഇരു ഭാഗങ്ങളിൽ ഉരഞ്ഞ പാടും മുറിവേറ്റ പാടുമുണ്ട്. ഒരു മാസം മുൻപാണ് ഇരുവരും ഇവിടെ എത്തിയത്.
ബ്ലാത്തർ സ്വദേശി ആഷിഖ് പാട്ടത്തിനെടുത്ത കശുമാവ് തോട്ടത്തിലെ തൊഴിലാളികളാണ് ഇരുവരും. 2 മക്കളും കൂടെയുണ്ട്. തോട്ടത്തിലെ ഷെഡിലാണ് താമസം. ഇവിടെ തന്നെ മറ്റൊരു മുറിയിൽ, കോളനിയിലെ തന്നെ മറ്റൊരു കുടുംബം കൂടി താമസിക്കുന്നുണ്ട്. ഞായറാഴ്ച രാത്രി ബാബുവും രജനിയും തമ്മിൽ വഴക്കുണ്ടായിരുന്നതായി പറയുന്നു. ഇന്ന് രാവിലെ രജനി വിളിച്ചിട്ട് ഉണരുന്നില്ലെന്ന് പറഞ്ഞ് ബാബു അടുത്ത മുറിയിൽ താമസിക്കുന്നവരെ വിവരം അറിയിക്കുകയായിരുന്നു. ഇരിക്കൂർ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
English Summary:
Cashew nut worker death in Urathur, Kerala, is under investigation. Police are looking into the suspicious circumstances surrounding the death of Rajani, a 40-year-old woman who was found dead with injuries.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.