ADVERTISEMENT

കണ്ണൂർ ∙ പുഷ്പകർഷകരുടെ കൂട്ടായ്മയായ കണ്ണൂർ ഫ്ലവേഴ്സ് ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ (കെഎഫ്എഫ്പിഒ) കലക്ടറേറ്റ് മൈതാനത്ത് ഒരുക്കിയ ബൊഗേൻവില്ല ഫെസ്റ്റിനു തുടക്കം.ചിറക്കൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മലർവാടി ഫാർമേഴ്സ് ഇന്ററസ്റ്റ് ഗ്രൂപ്പിന്റെ (എഫ്ഐജി) നേതൃത്വത്തിലാണ് വിവിധ ഇനം ബൊഗേൻവില്ലകളുടെ പ്രദർശനവും വിൽപനയും നടത്തുന്നത്.നാൽപതിലേറെ വ്യത്യസ്ത ഇനം ബൊഗേൻവില്ലകളാണ് പ്രദർശനത്തിലുള്ളത്. 80 രൂപ മുതൽ 4000 രൂപവരെ വിലയുള്ള ഇനങ്ങൾ ഇക്കൂട്ടത്തിലുണ്ടെന്ന് പുഷ്പകർഷകയായ ശ്രീജ രാജീവ് പറഞ്ഞു.ആദ്യ വിൽപന കെഎഫ്എഫ്പിഒ പ്രസിഡന്റ് ഇ.കെ.അജിമോൾ നിർവഹിച്ചു. സെക്രട്ടറി അനീഷ് കുമാർ, ജോയിന്റ് സെക്രട്ടറി സി.ജ്യോതീന്ദ്രൻ, വൈസ് ചെയർമാൻ സി.കെ.രാജൻ, ട്രഷറർ കരുണാകരൻ പോള എന്നിവർ പ്രസംഗിച്ചു. ഫെസ്റ്റ് 14നു സമാപിക്കും.

English Summary:

Bougainvillea Festival showcases stunning varieties in Kannur. The event, organized by KFFPO, features over forty Bougainvillea varieties with prices ranging from ₹80 to ₹4000.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com