കണ്ണൂർ ജില്ലയിൽ ഇന്ന് (11-03-2025); അറിയാൻ, ഓർക്കാൻ

Mail This Article
വൈദ്യുതി മുടക്കം
∙ ചൊവ്വ പന്നിക്കുന്ന്, ഡോ.റോഡ്, വാണിവിലാസം, പി.ജെ.ടവർ, ബെൽമെയർ, എടചൊവ്വ, എൻഎസ്.പെട്രോ മാർട്ട് വാല്യു വ്യൂ അപ്പാർട്മെന്റ് ഇന്ന് 8.30–12.00 മണി മയ്യാല പീടിക, കനാൽ, ഇടച്ചൊവ്വ യൂപി സ്കൂൾ 8.30–9.30, പാതിരപറമ്പ്, കാനനൂർ ഹാൻഡ്‍ലൂം പെരിങ്ങോത്ത് അമ്പലം 11.00–3.00, അസറ്റ് ഹോം, മേലെചൊവ്വ ട്രാൻസ്‌ഫോർമറിന്റെ മുണ്ടയാട് ഭാഗം 2.00–3.00.∙ കുറ്റ്യാട്ടൂർ ബസാർ, തിരുവനച്ചാൽ, മാച്ചേരി പീടിക ട്രാൻസ്ഫോമർ പരിധി 8.30–5.00∙ കണ്ണാടിപറമ്പ് ടാക്കീസ്, കപ്പാലം, വി.പി.കോംപ്ലക്സ്, അലോക്കൻ, കണ്ണാടിപറമ്പ് ടൗൺ, കണ്ണാടിപറമ്പ്തെരു, നെടുവാട്ട്, നെടുവാട്ടുപള്ളി, അഭിലാഷ് ക്രഷർ, നാഷനൽ സോമിൽ, ഉണ്ണിലാട്ട് നാഷനൽ ക്രഷർ ട്രാൻസ്ഫോമർ പരിധി 8.00–3.00.
തൊഴിൽ മേള 15ന്
കണ്ണൂർ∙ ഉന്നത വിദ്യാഭ്യാസ വകുപ്പ് 'വിജ്ഞാന കേരളം' പദ്ധതിയുടെ ഭാഗമായി അസാപ് കേരള പാലയാട് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ 15ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു. മേളയിൽ പ്രമുഖ കമ്പനികൾ പങ്കെടുക്കും. ഉദ്യോഗാർഥികൾ അന്നേദിവസം രാവിലെ 9.30ന് ബയോഡേറ്റയും അനുബന്ധ സർട്ടിഫിക്കറ്റുകളുമായി പാലയാട് കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ എത്തണം. https://forms.gle/i1mcjqEddEsFmS39A മുഖേന റജിസ്‌ട്രേഷൻ നടത്താം. ഫോൺ-9495999712
ഡോക്ടറുടെ ഒഴിവ്
ആലക്കോട് ∙ പഞ്ചായത്തിലെ തേർത്തല്ലി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ താൽക്കാലിക ഒഴിവുണ്ട്. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം 15ന് 10.30നു പഞ്ചായത്ത് ഓഫിസിൽ നടക്കുന്ന അഭിമുഖത്തിനെത്തണം.